ഇന്ത്യയില്‍ 42% പെണ്‍കുട്ടികള്‍ 19 വയസിനു മുമ്പ് ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട്

കൗമാരകാലം പിന്നിടുന്നതിനു മുമ്പ് ഇന്ത്യയില്‍ 42% പെണ്‍കുട്ടികളും ലൈംഗികചൂഷണത്തിന് ഇരയാകുന്നുവെന്ന് യുണിസെഫ് റിപ്പോര്‍ട്ട്. 77% പെണ്‍കുട്ടികള്‍ക്കും 15നും 19നും ഇടയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2005നും 2013നും ഇടയില്‍ സംഘടിപ്പിച്ച ആരോഗ്യസര്‍വെയുമായി ബന്ധപ്പെട്ട പഠനമാണ് ഈ വിവരം പുറത്ത് വിട്ടത്.
ഇന്ത്യന്‍ പെണ്‍കുട്ടികളില്‍ 10% പേരും 10 വയസിനും 14 വയസിനുമിടയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. 15നും 19നും ഇടയില്‍ 30% പേര്‍ ഇത്തരം കുറ്റകൃത്യങ്ങളുടെ ഇരകളാക്കപ്പെടുന്നുണ്ട്. ഇതേ പ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് ഭര്‍ത്താവില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ലൈംഗിക ഉപദ്രവം സഹിക്കേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശാരീരിക പീഡനങ്ങളുടെ കാര്യത്തില്‍ ആറു ശതാനവും ഉണ്ടാകുന്നത് ബന്ധുക്കളില്‍ നിന്നു തന്നെയാണ്. നാലു ശതമാനം പേര്‍ക്ക് സുഹൃത്തുക്കളോ അറിയാവുന്ന ആള്‍ക്കാരോ ആണ് വിനയാകുന്നത്. 0.4% പേര്‍ക്ക് പിതാവില്‍ നിന്നോ രണ്ടാനച്ഛനില്‍ നിന്നോ ഉപദ്രവം നേരിടേണ്ടി വരുന്നു.
ഗാര്‍ഹിക പീഡനത്തിന് അനേകം പെണ്‍കുട്ടികള്‍ ഇരകളാകുന്നുണ്ടെങ്കിലും പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. അതേസമയം ആഫ്രിക്ക, മധ്യേഷ്യ, കിഴക്കന്‍ യൂറോപ്പ്, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ പെണ്‍കുട്ടികളെ വച്ച് ഇന്ത്യന്‍ സ്ത്രീകളുടെ നില മെച്ചമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























