പത്താൻകോട്ടിൽ ഭീകരര്‍ നുഴഞ്ഞുകയറിയതായി സംശയം; സംശയാസ്പദമായ രീതിയില്‍ ഒരുസംഘം യുവാക്കളെ കണ്ടതായി വിവരം ലഭിച്ചു; പ്രദേശത്ത് സുരക്ഷ ശക്തമാക്കി

പഞ്ചാബിലെ പത്താൻകോട്ടിൽ ഭീകരവാദികള്‍ നുഴഞ്ഞി കയറിയെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. പ്രദേശത്തേക്ക് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. പൊതു സ്ഥലങ്ങളിലെ പോലീസിന്റെ സാന്നിധ്യം കൂട്ടുകയും പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തു. ഭീകരര്‍ ഒളിച്ചുവെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ നടത്തുന്നുണ്ട്.
ഞായറാഴ്ച സംശയാസ്പദമായ രീതിയില്‍ ഒരുസംഘം യുവാക്കള്‍ കാര്‍ നിര്‍ത്തിക്കുകയും അതില്‍ യാത്രചെയ്തതുമാണ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്താൻ കാരണം . സൈനികരാണെന്നുപറഞ്ഞാണ് അവര്‍ കാറില്‍കയറിയതെന്നും യാത്രയ്ക്കിടെ അവര്‍ സൈനികരല്ലെന്ന് ബോധ്യപ്പെട്ടെന്നും കാറുടമയായ മസ്‌കിന്‍ അലി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു. മസ്‌കിന്‍ അലി തന്നെയാണ് ഈ സംഘത്തെക്കുറിച്ച് പോലീസില്‍ അറിയിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയിരിക്കുന്നത്. ഇവിടെയുള്ള ഐ ടി ഐ ബില്‍ഡിങ്ങില്‍ ഭീകരവാദികളെ കണ്ടിരുന്നതായും വിവരം ലഭിച്ചിരുന്നു. ഇവിടെയും ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























