സിഗരറ്റ് വാങ്ങി നല്‍കാന്‍ വിസമ്മതിച്ചു : 16 കാരനെ നാലംഗസംഘം കൊലപ്പെടുത്തി

സിഗരറ്റ് വാങ്ങി നല്‍കാന്‍ വിസമ്മതിച്ചതിന് 16 കാരനായ വിദ്യാര്‍ഥിയെ നാലംഗസംഘം കൊലപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രഞ്ജന്‍ എന്ന കുട്ടിയെയാണ് മദ്യപസംഘം ആക്രമിച്ചത്. ഡല്‍ഹിയിലെ ഭരത് നഗറിലാണ് സംഭവം.
വീട്ടിലേക്കുള്ള വഴിയില്‍ മദ്യപര്‍ കുട്ടിയെ തടഞ്ഞ് സിഗരറ്റ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രായം തികയാത്ത തനിക്ക് കടയില്‍ നിന്ന് സിഗരറ്റ് നല്‍കില്ലെന്ന് കുട്ടി പറഞ്ഞു. ഇതെ തുടര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കത്തെകൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























