സിപിഎം വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യിക്കുമെന്നുള്ള പ്രസ്ഥാവന : കേസെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് കോടതി

സിപിഎം വനിതാ പ്രവര്‍ത്തകരെ അണികളെ വിട്ട് ബലാത്സംഗം ചെയ്യിക്കുമെന്ന വിവാദ പ്രസ്ഥാവന നടത്തിയ തൃണമൂല്‍ എംപി തപസ് പാലിനെതിരെ കേസെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് കോടതി. കൊല്‍ക്കത്ത ഹൈക്കോടതിയാണ് പരാമര്‍ശം നടത്തിയത്.
എംപിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളും മര്യാദകളും പാലിക്കാത്ത തപസ്പാലിനെതിരെ കേസെടുക്കുന്നതില്‍ നിയമ തടസമില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു തപസ്പാലിന്റെ വിവാദ പ്രസ്ഥാവന. സിപിഎം പ്രവര്‍ത്തകരായ സ്ത്രീകളെ ബലാത്സംഗം ചെയ്യിക്കുമെന്നും സിപിഎം പ്രവര്‍ത്തകരെ കൊല്ലുമെന്നുമായിരുന്നു പ്രസ്ഥാവന. ഇത് വിവാദമായതോടെ തപസ്പാല്‍ ഖേദപ്രകടനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























