ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പ് ഒക്‌റ്റോബര്‍ 15ന്

ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭ തെരഞ്ഞെടുപ്പ് ഒക്‌റ്റോബര്‍ 15ന് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന് ഉണ്ടാകും. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.എസ്.സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
നാമനിര്‍ദ്ദേശ പത്രിക സെപ്റ്റംബര്‍ 27നകം സമര്‍പ്പിക്കണം. സൂക്ഷ്മ പരിശോധന 29ന് നടക്കും. ഒക്‌റ്റോബര്‍ ഒന്നിനകം പത്രിക പിന്‍വലിക്കാന്‍ സാധിക്കും. ഹരിയാനയിലെ 90 സീറ്റുകളിലും മഹാരാഷ്ട്രയിലെ 28 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജാര്‍ഖണ്ഡിലെയും പ്രളയക്കെടുതി രൂക്ഷമായ കാശ്മീരിലെയും തെരഞ്ഞെടുപ്പ് തിയതികള്‍ പിന്നീട് പ്രഖ്യാപിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























