Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡിയെ കണ്ടു സാനിയ മാറി; ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കും

13 SEPTEMBER 2014 10:13 AM IST
മലയാളി വാര്‍ത്ത.

ടെന്നീസ്‌ താരം സാനിയ മിര്‍സ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലായെന്ന തീരുമാനം മാറ്റി. ഇന്ത്യന്‍ ടെന്നീസ്‌ അസോസിയേഷനാണ്‌ ഇക്കാര്യം അറിയിച്ചത്‌. വെള്ളിയാഴ്‌ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ സാനിയ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നുയെന്ന തീരുമാനം അറിയിച്ചത്‌. യു.എസ്‌ ഓപ്പണില്‍ വിജയിച്ച സാനിയയെ പ്രധാനമന്ത്രി മോഡിയും രാഷ്ട്രപതിയും അഭിനന്ദനങ്ങള്‍ അറിയിച്ചു. പ്രൊഫഷണല്‍ മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ്‌ ഏഷ്യന്‍ ഗെയിംസില്‍ നിന്ന്‌ പിന്‍മാറുന്നതായി സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നത്‌. 

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന സാനിയയ്‌ക്ക്‌ വുഹന്‍ ഓപ്പണ്‍ നഷ്ടമാകും. ഇതുമൂലം 900 റാങ്കിംഗ്‌ പോയിന്റുകളാകും സാനിയയ്‌ക്ക്‌ നഷ്ടമാകുന്നത്‌. 900 പോയിന്റുകള്‍ നഷ്‌ടമാകുമെന്ന്‌ അറിയാം, പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നാണ്‌ സാനിയ പ്രതികരിച്ചത്‌. 
ഏഷ്യന്‍ ഗെയിംസിനു ശേഷം സെപ്‌റ്റംബര്‍ 29 മുതല്‍ നടക്കുന്ന ചൈന ഓപ്പണിലും സാനിയ പങ്കെടുക്കും. സാനിയയ്‌ക്കൊപ്പം മുന്‍നിര താരങ്ങളായ ലിയാന്‍ഡര്‍ പെയ്‌സ്‌, രോഹന്‍ ബൊപ്പണ്ണ, സോംദേവ്‌ ദേവ്‌വര്‍മന്‍ എന്നിവരും ഏഷ്യാഡില്‍ നിന്നു പിന്മാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends