ബിജെപിക്കെതിരായ കോഴ ആരോപണം : ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ബിജെപി ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ജോയിന്റ് കമ്മിഷ്ണര്‍ രവീന്ദ്ര യാദവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഡല്‍ഹി ബിജെപി ഉപാധ്യക്ഷന്‍ ഷേര്‍ സിങ് ഡാഗര്‍ കോഴ വാദ്ഗാനം ചെയ്‌തെന്നാണ് എഎപിയുടെ ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഡാഗറിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞദിവസം ഡല്‍ഹി മുഖ്യമന്ത്രിയെ കണ്ടിരുന്നു.
https://www.facebook.com/Malayalivartha
























