സീറ്റ് തര്‍ക്കം, ബിജെപിക്ക് ഉദ്ധവ് താക്കറെയുടെ മുന്നറിയിപ്പ്

ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ.കൂടുതല്‍ സീറ്റിനായുള്ള അത്യാഗ്രഹം പാര്‍ട്ടികള്‍ തമ്മില്‍ പിരിയുന്നതിലേക്ക് എത്തുമെന്നാണ് താക്കറെയുടെ മുന്നറിയിപ്പ്. ഒക്‌റ്റോബര്‍ 15നു നടക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് താക്കറെയുടെ പുതിയ പ്രസ്ഥാവന. ശിവസേനയുടെ പത്രമായ സാന്‍മ ടുഡെയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൂട്ടു മന്ത്രിസഭയില്‍ കൂടുതല്‍ സീറ്റ് വേണമെന്ന കക്ഷികളുടെ ആവശ്യം നല്ലതല്ലെന്നും ഇത് വേര്‍പിരിയലിലേക്കു നയിക്കുമെന്നും താക്കറെ പറയുന്നു. മഹാരാഷ്ട്രയില്‍ ദേശീയ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ശേഷം ബിജെപിയും ശിവസേനയും തമ്മില്‍ ഒക്‌റ്റോബറില്‍ നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























