ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ചയില്ല : ചീഫ് ജസ്റ്റിസ്

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ. നീതിന്യായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നുവെന്നും അത് എടുത്തു മാറ്റാനുള്ള ഒരു സ്വാതന്ത്ര്യവും വിജയിക്കില്ലെന്നും ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
കോടതികളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ജുഡീഷ്യറി അഴിമതി മുക്തമായിരുന്നാല്‍ മാത്രമെ നിയമത്തെ ശക്തിപ്പെടുത്താന്‍ കഴിയൂ. നീതിന്യായ രംഗത്തെ സ്വാതന്ത്ര്യം ഉയര്‍തത്തിപ്പിടിക്കുക തന്നെ വേണം. ജുഡീഷ്യല്‍ സ്വാതന്ത്ര്യം നിലനില്‍ക്കുന്നിടത്തോളം കാലം നിയമപാലനം ശക്തമായിരിക്കും. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ഉണ്ടെങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക് കോടതികളില്‍ വിശ്വാസത്തോടെ എത്താന്‍ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിയിലും അഴിമതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് ഒരു രോഗമാണ്. ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ രോഗമാണ് അഴിമതി. ഇത് തുടച്ചു നീക്കേണ്ടത് ആവശ്യമാണെന്നും ജസ്റ്റിസ് ലോധ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























