ബിഹാറില്‍ മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍

ബിഹാറില്‍ പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍. മാവോയിസ്റ്റ് സബ് സോണല്‍ കമാന്‍ഡര്‍ ആയ രാം പ്രവേശ് യാദവ് ആണ് ഔറംഗബാദിലെ ദിന്‍ഗ്രായില്‍ അറസ്റ്റിലായത്. നിരവധി കൊലപാതക കേസുകളിലും സംസ്ഥാനത്തു നടന്ന സംഘര്‍ഷങ്ങളിലും പ്രതിയാണ് യാദവ്. സ്‌കൂളുകളും മൊബൈല്‍ ടവറുകളും ബോംബ് വച്ച് തകര്‍ത്തതിലും റോഡ് നിര്‍മാണ യന്ത്രങ്ങള്‍ കൊള്ളയടിക്കുകയും കരാറുകാരെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസുകളിലും ഇയാള്‍ പ്രതിയാണ്.
https://www.facebook.com/Malayalivartha























