തന്റെ ജന്മദിനം ആഘോഷിക്കാതെ കാശ്മീരില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് മോഡി

വെള്ളപ്പൊക്കത്തില്‍ ലക്ഷക്കണക്കിനാളുകള്‍ കാശ്മീരില്‍ ദുരിതമനുഭവിക്കുന്ന വേളയില്‍ തന്റെ ജന്‍മദിനം ആഘോഷിക്കരുതെന്ന് അണികളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. അതേസമയം കാശ്മീരിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മോഡി ജനങ്ങളോട് ആഹ്വാനം ചെയ്തു.
സെപ്റ്റംബര്‍ 17ന് മോഡിയുടെ ജന്‍മനാള്‍ അണികള്‍ ആഘോഷിക്കാനിരിക്കവേയാണ് പ്രവര്‍ത്തകരെ നിരാശരാക്കിക്കൊണ്ട് മോഡിയുടെ ട്വീറ്റെത്തിയത്.
കഴിഞ്ഞ പതിമൂന്നു ദിവസത്തെ പരിശ്രമത്തിന്റെ ഫലമായി രണ്ട് ലക്ഷത്തോളംപേരെ സൈന്യവും, ദേശീയ ദുരന്തനിവാരണസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തുകയുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























