കൂട്ടമാനഭംഗത്തിനിരയായ അഭിഭാഷക സുപ്രീംകോടതിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

സുപ്രീം കോടതിയില്‍ അഭിഭാഷക ആത്മഹത്യക്ക് ശ്രമിച്ചു. ഛത്തീസ്ഗഡില്‍ നിന്നുള്ള അഭിഭാഷകയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൂട്ടമാനഭംഗത്തിന് ഇരയായ തനിക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
കഴിഞ്ഞ വര്‍ഷം ചില ബന്ധുക്കള്‍ ചേര്‍ന്ന് തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ കുറ്റാരോപിതര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും അഭിഭാഷക ആരോപിച്ചു.
ഇതേതുടര്‍ന്ന് സുപ്രീം കോടതിക്കുള്ളില്‍ വച്ച് അഭിഭാഷക വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























