16 കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി

യുപിയില്‍ 16 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ബദാവുന്‍ ജില്ലയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവും അയല്‍ക്കാരായ രണ്ട് യുവാക്കളും ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്‌തത്. സമീപത്തെ പൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായതിനെതുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അവശയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ആരോഗ്യസ്ഥിതി വഷളായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ തയറായില്ല. ഇതേ തുടര്‍ന്ന് വീട്ടില്‍ എത്തിച്ച പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























