ഇതും അമ്മ? ആറുവയസുകാരിയെ രണ്ടാനമ്മ ജീവനനോടെ കുഴിച്ചിട്ടു

ഇങ്ങനെയുമുണ്ട് അമ്മ മനസ്. ആറുവയസുകാരിയായ പെണ്‍കുഞ്ഞിനെ രണ്ടാനമ്മ കുഴിച്ചുമൂടിയത് ജീവനോടെ. ഒന്നര വയസുകാരനായ കുഞ്ഞിന്റെ അമ്മയാണ് തന്റെ മകന്റെ നല്ല ഭാവിക്കു വേണ്ടി ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ ആറു വയസുള്ള മകളെ ജീവനോടെ കുഴിച്ചുമൂടിയത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
സംഭവത്തില്‍ അര്‍ച്ചന (22) എന്ന രണ്ടാനമ്മയെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അര്‍ച്ചന കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. ക്ഷേത്രത്തിലെ പൂജാരിയായ ഭര്‍ത്താവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മകളെ കാണാനില്ലെന്ന് അറിയിച്ചു. പലയിടങ്ങളിലും കുട്ടിയ്ക്കായി തിരച്ചില്‍ നടത്തി.
എന്നാല്‍ ബുധനാഴ്ച സത്യം അര്‍ച്ചനയുടെ നാവിലൂടെ തന്നെ പുറംലോകമറിഞ്ഞു. താന്‍ ചെയ്ത ക്രൂരതയെ കുറിച്ച് അര്‍ച്ചന തന്റെ അനന്തരവനോട് പറഞ്ഞിരുന്നു. ഇയാള്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അര്‍ച്ചനയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മകളെ കുഴിച്ചിട്ട സ്ഥലം അര്‍ച്ചന തന്നെ പോലീസിന് കാണിച്ചുകൊടുത്തു. രണ്ടാനമ്മയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. കുറഞ്ഞ വരുമാനം മാത്രമുള്ള ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സംരക്ഷിക്കാനുള്ള മടിയും ഭാവിയില്‍ കുട്ടിയുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യങ്ങള്‍ക്കുള്ള ചെലവും മുന്നില്‍കണ്ടാണ് ഈ ക്രൂരത നടത്തിയതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























