സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല.... മൂന്നു വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടാത്തതിന്റെ വിഷമത്തില്‍ മൂന്നു കുട്ടികള്‍ ആത്മഹത്യ ചെയ്തു. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചവരില്‍ ഒരാള്‍. 70% മാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതെ വന്നതോടെ വസന്ത് കുഞ്ചിലെ വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. സയന്‍സ് വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കില്ലെന്ന് കണ്ടാണ് ജീവനൊടുക്കിയത്.
ഡല്‍ഹിയിലെ ദ്വാരക സ്വദേശിയായ രോഹിത് കുമാര്‍ മീണ ആണ് ജീവനൊടുക്കിയ രണ്ടാമന്‍. ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ദ്വാരകയിലെ എം.ആര്‍ വിവേകാനന്ദ മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ രോഹിതിന് 59% മാര്‍ക്ക് ലഭിച്ചിരുന്നു. ദബ്രി മേഖലയിലാണ് മൂന്നാമത്തെ ആത്മഹത്യ. ഇന്നലെ പുറത്തുവന്ന സി.ബി.എസ്.ഇ ഫലത്തില്‍ ഡല്‍ഹി മേഖല ഏറെ പിന്നിലായിരുന്നു.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നതിനു പിന്നാലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരവധി കുട്ടികളാണ് ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha


























