ഹൈക്കോടതി വിധി വരും വരെ ബാറുകള്‍ പൂട്ടില്ലെന്ന് സുപ്രീം കോടതി
കേരളത്തിലെ ബാര്‍ വിഷയത്തില്‍ ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി. ബാറുകള്‍ ഉടമകള്‍ നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. നേരത്തെ ഈ മാസം 30വരെ ബാറുകള്‍ പൂട്ടരുതെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
എന്നാല്‍ 30ന് മുമ്പ് കേസില്‍ ഹൈക്കോടതി വിധി ഉണ്ടായില്ലെങ്കില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമകള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ഇതു പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഹൈക്കോടതി വിധി തങ്ങള്‍ക്കു എതിരായി വന്നാല്‍ അപ്പീല്‍ പോകാന്‍ നാലാഴ്ച സമയം അനുവദിക്കണമെന്ന അപേക്ഷ സുപ്രീം കോടതി നിരാകരിച്ചു.
ഹൈക്കോടതിയിലുള്ള കേസില്‍ ഈ മാസം 30നുള്ളില്‍ തന്നെ അന്തിമ വിധിവരുമെന്നും അതിനാല്‍ സ്റ്റേ നീട്ടേണ്ട ആവശ്യമില്ലെന്നുമാണ് കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് സുപ്രീംകോടതിയെ അറിയിച്ചത്.
എന്നാല്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനു കഴിയാതെ വന്നാല്‍ വിധി വരുന്നത് വരെ തത്സ്ഥിതി തുടരണമെന്നാണ് സുപ്രീംകോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha