മേക്ക് ഇന്‍ ഇന്ത്യ രാജ്യത്തിന്റെ മുഖഛായ മാറ്റുമെന്ന് മോഡി
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മേക്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മുഖഛായ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ വാള് സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തിലാണ് മോദി ഇങ്ങനെ പറയുന്നത്. വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനു മുമ്പുതന്നെ നിങ്ങള്‍ക്ക് അതിന്റെ വ്യത്യാസം അനുഭവിക്കാനാകും.
പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസ്സമാവുന്ന നിലവിലെ അനാവശ്യമായ നിയമങ്ങള്‍ എടുത്തുകളയും ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തിലും ലളിതവുമാക്കുമെന്നും മോദി വ്യക്തമാക്കുന്നു.
വികസനത്തിന് ആക്കം കൂട്ടുന്നതിന് രാജ്യത്തെ അടിസ്ഥാന സൗക്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതാണ്. മേക്ക് ഇന്‍ ഇന്ത്യ എന്നത് രാജ്യത്തിന്റെ പ്രതിബദ്ധതയാണ്. അത് യാഥാര്‍ഥ്യമാക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും മോദി ലേഖനത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha