Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പികളില്‍ ബി.ജെ.പി ഏറെ പിന്നാക്കം പോയിരിക്കുന്നു. നോട്ടു നിരോധനവും ജി.എസ്.ടിയും കാര്‍ഷിക പ്രതിസന്ധിയും ഇന്ധന വിലക്കയറ്റവുമെല്ലാം നല്‍കിയ കേന്ദ്രത്തിന് ജനം നല്‍കിയ സമ്മാനമാണ് ഈ തിരിച്ചടി

31 MAY 2018 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

അടുത്തവര്‍ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോഡല്‍ പരീക്ഷയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും ഈ തെരഞ്ഞെടുപ്പുകളെ കണ്ടിരുന്നത്. എന്നാല്‍ ഫലം വന്നതോടെ ഇരുവരും വിയര്‍ക്കുകയാണ്. ജനമനസറിഞ്ഞ്, നന്നായി പണിയെടുക്കാതെ അധികാരത്തില്‍ തുടരാനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 

ഉത്തര്‍പ്രദേശിലെ കെയ്‌റാന അടക്കമുള്ള ലോകസഭാ മണ്ഡലങ്ങളില്‍ എസ് പി ആര്‍, എല്‍ ഡി അടക്കമുള്ള പാര്‍ട്ടികള്‍ ഒന്നിച്ചതോടെ ബിജെപി പിന്നിലായി. നേരത്തെ ഖൊരഗ്പൂറും ഫൂല്‍പൂരും എസ്പി ബിഎസ് പി കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ ബിജെപിയെ കൈവിട്ടിരുന്നു. നാലു ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ ബിജെപി മുന്നേറുന്നുണ്ടെങ്കിലും മഹാരാഷ്ട്ര, പഞ്ചാബ, കര്‍ണാടക നിയമ സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗവും ബിജെപിക്ക് നഷ്ടമാകുന്ന അവസ്ഥയിലാണ്. നോട്ടു നിരോധനവും ജി എസ് ടിയും കാര്‍ഷിക പ്രതിസന്ധിയും ഇന്ധന വിലക്കയറ്റവുമെല്ലാം ജനങ്ങള്‍ക്ക് ഏറെ ദുരിതം സമ്മാനച്ചതോടെ അവര്‍ ബിജെപിയെ കൈവിടുകയായിരുന്നു. 

വിവിധ സംസ്ഥാനങ്ങളിലെ വോട്ടു നില:

ഉത്തര്‍പ്രദേശിലെ കൈരാനയും മഹാരാഷ്ട്രയിലെ പല്‍ഘറുമടക്കമുള്ള നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ വോട്ടണ്ണല്‍ പുരോഗമിക്കുന്നു. കര്‍ണാടകയിലെ ആര്‍ ആര്‍ നഗറിലെയടക്കം ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലെയും വേട്ടെണ്ണല്‍ നടക്കുകയാണ്.
കൈരാനയും പാല്‍ഘറും കൂടാതെ ബാന്ദ്ര ഗോണ്ഡിയ, നാഗാലാന്‍ഡിലെ തേരെ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നിരുന്നു.

ലോക് സഭാ തിരഞ്ഞെടുപ്പുകള്‍

1. കൈരാന . യുപിയിലെ കൈരാന ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. ഇവിടെ സമാജ്‌വാദി പാര്‍ട്ടി രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി തബസ്സും ഹസ്സന്‍ വിജയത്തിലേക്ക് നീങ്ങുന്നു. 13 റൗണ്ട് എണ്ണികഴിഞ്ഞപ്പോള്‍ 41000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട് ആര്‍ എല്‍ ഡിക്ക്. ആദ്യഘട്ടത്തില്‍ മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ഥി മൃഗംഗാ സിങ് വളരെ പിന്നിലേക്ക് പോയി. രാജ്യം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് കൈരാന. കൈരാനയില്‍ ബിജെപി തോല്‍വിയിലേക്ക് നീങ്ങുകയാണ്.

2. പാല്‍ഘര്‍ ( മഹാരാഷ്ട്ര ) ബിജെപി സ്ഥാനാര്‍ഥി ഗാവിത് രാജേന്ദ്ര ധേഡ്യ 19742 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ഇവിടെ നിലവില്‍ ബിവിഎ സ്ഥാനാര്‍ഥി ബലിറാം സുകൂര്‍ യാദവ് രണ്ടാമതും ശിവസേന സ്ഥാനാര്‍ഥി മൂന്നാമതുമാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദയനീയ പ്രകടനത്തോടെ നാലാം സ്ഥാനത്താണുള്ളത്. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്താനാണ് സാധ്യത.

3. ഭണ്ഡാര ഗോണ്ടിയ (മഹാരാഷ്ട്ര) . ബിജെപി സ്ഥാനാര്‍ഥി ഹേമന്ത് പാട്ടീലിനെ പിന്നിലാക്കി, കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിക്കുന്ന എന്‍സിപി സ്ഥാനാര്‍ഥി കുകാഡെ യശ്വന്ത് റാവു 3,000ല്‍ പരം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. നാനാ പട്ടോലെയുടെ രാജിയോടെ ഒഴിവു വന്ന ലോക്‌സഭാ മണ്ഡലമാണിത്. ഇവിടെ ലീഡ് മാറി മറയുന്നതു കൊണ്ട് ബിജെപിക്കും സാധ്യതയുണ്ട്.

4. നാഗാലാന്‍ഡ് . ബിജെപിയുമായ സഖ്യത്തിലുള്ള എന്‍ഡിപിപിയുടെ സ്ഥാനാര്‍ഥി തൊക്‌ഹേഹോ 14000 വോട്ടിന് പിന്നിലാണ്. കോണ്‍ഗ്രസ് പിന്തുണയുള്ള സി. അപോക് ജാമിര്‍ പിന്നില്‍.

നിയമസഭ തിരഞ്ഞെടുപ്പുകള്‍

1 രാജരാജേശ്വരി നഗര്‍ (കര്‍ണാടക) . കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുനിരത്‌ന 46593 വോട്ടുകള്‍ക്കു മുന്നില്‍. ഇവിടെ കോണ്‍ഗ്രസ് ജയമുറപ്പിച്ചു. ബിജെപിയുടെ തുളസി മുനിരാജു ഗൗഡ രണ്ടാം സ്ഥാനത്തും ജെഡിഎസ് സ്ഥാനാര്‍ഥി ജി.എച്ച്. രാമചന്ദ്ര മൂന്നാം സ്ഥാനത്തുമാണുള്ളത്.

2 ഷാകോട്ട് (പഞ്ചാബ്) . കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹര്‍ദേവ് സിങ് ലാഡ്ഡി ഷെരോവാലിയയുടെ ലീഡ് 27,000 കവിഞ്ഞു. അകാലിദള്‍ എംഎല്‍എ അജിതി സിങ് കോഹാറിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടന്നത്. ശിരോമണി അകാലിദള്‍, കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി എന്നിവരായിരുന്നു ഇവിടെ മല്‍സരത്തില്‍ ഉണ്ടായിരുന്നത്.

3 പാലുസ് കഡേഗാവ് (മഹാരാഷ്ട്ര) . കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിശ്വജീത് പതങ്‌റാവു കദം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ എല്ലാം മത്സരത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇത്. ബിജെപി ഉള്‍പ്പെടെ എട്ടു സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു.

4 അംപതി (മേഘാലയ) . കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷീര വിജയിച്ചു.

5 തരാളി (ഉത്തരാഖണ്ഡ്). സംവരണ മണ്ഡലമായ തരാളിയില്‍ ബിജെപി സ്ഥാനാര്‍ഥി മുന്നി ദേവി ഷാ 300 വോട്ടുകള്‍ക്കു മുന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജീത് റാം രണ്ടാമതാണ്. ബിജെപി എംഎല്‍എ മഗന്‍ലാല്‍ ഷായുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

6 ഗോമിയ (ജാര്‍ഖണ്ഡ്) . ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ബബിതാ ദേവിയെ പിന്നിലാക്കി ബിജെപിയുടെ മാധവ് ലാല്‍സിങ് മുന്നില്‍. ആദ്യഘട്ടത്തില്‍ പിന്നില്‍പ്പോയ ലാല്‍സിങ്ങിന് നിലവില്‍ ഏഴായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. എജെഎസ്‌യുവിന്റെ ലംബോദര്‍ മഹ്‌തോ മൂന്നാം സ്ഥാനത്താണ്.

7 സില്ലി (ജാര്‍ഖണ്ഡ്) . ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്റെ സുദേഷ് മഹ്‌തോ ഇവിടെ ലീഡ് ചെയ്യുന്നു.

8 നൂര്‍പൂര്‍ .നൂര്‍പൂര്‍ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മികച്ച ലീഡില്‍ മുന്നോട്ടുപോകുകയാണ്. 20 റൗണ്ട് എണ്ണികഴിഞ്ഞപ്പോള്‍ പതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷമുണ്ട് സമാജ് വാദി പാര്‍ട്ടിക്ക്.

9 ജോകിഹാത്ത് (ബിഹാര്‍) . ആര്‍ജെഡി സ്ഥാനാര്‍ഥി ഷാനവാസ് ആലം മുന്നില്‍. ജെഡിയുവിന്റെ മുര്‍ഷിദ് ആലത്തെ പിന്നിലാക്കിയാണ് ഷാനവാസിന്റെ കുതിപ്പ്.

10 മഹേഷ്ടല (ബംഗാള്‍) . തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദുലാല്‍ ചന്ദ്രദാസ് ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്കു മുന്നില്‍.

11. ചെങ്ങന്നൂര്‍ (കേരളം) എല്‍ ഡി എഫ് സ്ഥാര്‍ഥി സജി ചെറിയാന്‍ റിക്കോഡ് ഭൂരിപക്ഷമായ 20956 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസ് ഇവിടെ രണ്ടാം സ്ഥാനത്താണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (9 minutes ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (22 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (27 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

Malayali Vartha Recommends