മന്ത്രി ബംഗ്ലാവിന്റെ വാടക അടയ്ക്കാന്‍ വസ്തുവില്ക്കാന് സാവകാശം ചോദിച്ച് മുന്‍മന്ത്രി
സര്‍ക്കാരിനെ കട്ടുമുടിച്ച് കോടികള്‍ ഉണ്ടാക്കിയ മന്ത്രിമാരുടെ കഥകളെ നാം കേട്ടിട്ടുള്ളൂ. എന്നാല്‍ അഞ്ചു രൂപയുടെ പോലും സ്വകാര്യ സ്വത്ത് ഉണ്ടാക്കാത്ത തികച്ചും ദരിദ്രനായ ഒരു മന്ത്രിയുണ്ട് നമ്മുടെ ഭാരതത്തില്‍. ഛത്തീസ്ഗഡ് മുന്‍ ആഭ്യന്തരമന്ത്രി നങ്കി റാം കാന്‍വര്‍ ആണ് ഈ കഥാപാത്രം.
2000 രൂപ തികച്ചും കൈവശം ഇല്ലെന്ന് ഈ മുന്‍മന്ത്രിക്ക് വെളിപ്പെടുത്തേണ്ടി വന്ന സാഹചര്യവും വ്യത്യസ്ഥം.റായ്പൂരിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞു കൊടുക്കാനും വാടക ഇനത്തില്‍ 2.40 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് വന്നപ്പോഴാണ് മന്ത്രിയുടെ ഗതികേട് ജനം അറിയുന്നത്.
ബില്‍ തുക അടയ്ക്കാന്‍ വേണ്ടി തന്റെ പേരില്‍ ഉള്ള ഭൂമി വില്ക്കാന് സാവകാശം നല്‍കണമെന്ന് നങ്കി റാം അഭ്യര്‍ഥിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രമണ്‍സിംഗിന് അദ്ദേഹം കത്തയച്ചു. ഇക്കാര്യം മുഖ്യമന്ത്രി പരിഗണിച്ചാല്‍ പാവം മുന്‍മന്ത്രി രക്ഷപെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha