പ്രധാമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച : സ്റ്റാന്‍ഡ് ബൈ വിമാനത്തില്‍ ഗ്രനേഡ്, സുരക്ഷാ ഏജന്‍സികള്‍ക്ക് കനത്ത വെല്ലുവിളി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ പകരം ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്ന വിമാനത്തില്‍ നിര്‍വീര്യമാക്കിയ നിലയിലുളള ഗ്രനേഡ് കണ്ടെത്തി. സംഭവം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കനത്ത വെല്ലുവിളിയാകുന്നു.
പ്രധാനമന്ത്രിയുടെ സ്ഥിരം യാത്രകള്‍ക്ക് എയര്‍ ഇന്ത്യ വണ്‍ എന്ന ജംബോജെറ്റ് വിമാനമാണ് സാധാരണ ഉപയോഗിക്കാറുള്ളത്. യുഎസ് സന്ദര്‍ശന സമയത്ത് ജംബോജെറ്റിന് തകരാര്‍ സംഭവിച്ചാല്‍ ഉപയോഗിക്കാന്‍ പകരം ഒരുക്കിയ എയര്‍ ഇന്ത്യയുടെ ബോയിങ് 747വിമാനത്തില്‍ വെളളിയാഴ്ച രാത്രിയാണ് ഗ്രനേഡ് കണ്ടെത്തിയത്. വ്യാഴാഴ്ച മോഡി യുഎസില്‍ നിന്ന് തിരിച്ചെത്തിയതിനാല്‍ ഈ വിമാനം എയര്‍ ഇന്ത്യയുടെ സ്ഥിരം സര്‍വീസുകള്‍ക്കായി വിട്ടുകൊടുത്തിരുന്നു.
ഡല്‍ഹിയില്‍ നിന്ന് മുംബൈ -ഹൈദരാബാദ് -ജിദ്ദ എന്ന റൂട്ടിലാണ് വിമാനം സര്‍വീസ് നടത്തിയത്. ജിദ്ദയില്‍ ലാന്‍ഡ് ചെയ്ത ശേഷമാണ് നിര്‍വീര്യമാക്കപ്പെട്ട നിലയിലുളള ഗ്രനേഡ് കണ്ടെത്തിയത്.
എയര്‍ ഇന്ത്യ ജോലിക്കാരന്‍ ഗ്രനേഡ് കണ്ടതിനെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സിക്ക് വിവരം കൈമാറുകയായിരുന്നു. പ്രാദേശിക സുരക്ഷാ ഏജന്‍സികള്‍ വിശദ പരിശോധനയ്ക്ക് ശേഷം വിമാനം എയര്‍ ഇന്ത്യക്ക് കൈമാറി.
സെപ്തംബര്‍ 25 മുതല്‍ അഞ്ച് ദിവസത്തേക്കായിരുന്നു മോഡിയുടെ വിദേശസന്ദര്‍ശനം. പ്രധാനമന്ത്രിയുടെ വിമാനത്തിന് തകരാര്‍ നേരിടുകയാണെങ്കില്‍ ഉപയോഗിക്കാന്‍ സര്‍വസജ്ജമായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന വിമാനം വ്യാഴാഴ്ച രാത്രിയാണ് സര്‍വീസിനായി വിട്ടുനല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























