അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗയില്‍ പങ്കെടുക്കവേ വയോധിക കുഴഞ്ഞു വീണു മരിച്ചു

അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഡെറാഡൂണില്‍ സംഘടിപ്പിച്ച യോഗയില്‍ പങ്കെടുക്കവെ വയോധിക കുഴഞ്ഞു വീണു മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡെറാഡൂണിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ യോഗയില്‍ പങ്കെടുത്ത ഏഴുപത്തിമൂന്നുകാരിയായ സുധാ മിശ്രയാണ് മരിച്ചത്. ശരീരം തളര്‍ന്നതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ സുധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിപുലമായ പരിപാടികളാണ് അരങ്ങേറിയത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 50,000 പേര്‍ പങ്കെടുത്ത യോഗയാണ് സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha


























