തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ച പത്തുവയസ്സുകാരനെ വെടിവെച്ചുകൊന്നു

തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് ബീഹാറില്‍ പത്തു വയസുകാരനെ വെടിവെച്ച് കൊന്നു. ബീഹാറിലെ കഗാറിയയിലാണ് സംഭവം നടന്നത്. പത്തുവയസുകാരന്‍ സത്യകുമാറിനാണ് തോട്ടത്തില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ വെടിയേറ്റത്.
കൂടെ കളിച്ചിരുന്ന കുട്ടികളാണ് വെടിവെപ്പ് വിവരം നാട്ടുകാരെ അറിയിച്ചത്. തോട്ടത്തിലെ സുരക്ഷാ ജീവനക്കാരനായ രമാശിശ് യാദവാണ് വെടിയുതിര്‍ത്തത്. ബറോഹ് ചൗധരിയാണ് തോട്ടമുടമ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha


























