കാര്യങ്ങൾ പഠിക്കാൻ ഒരു പ്രായമുണ്ട്, നാൽപതു വയസിന് ശേഷവും ഇതിന് സാധിക്കത്തവരെ മന്ദബുദ്ധി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് ! ; രാഹുല്‍ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിളിച്ച് ബിജെപി എം.പി സരോജ് പാണ്ഡേ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി എംപി. ദുർഗ് മണ്ഡത്തിൽ നിന്നുള്ള ബിജെപി എംപി സരോജ് പാണ്ഡേയാണ് രാഹുലിനെതിരെ വിവാദ പരാമർവുമായി രംഗത്തെത്തിയത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാണ്ഡേ രാഹുലിനെ പരിഹസിച്ചത്. രാഹുൽ ഇപ്പോൾ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കാര്യങ്ങൾ പഠിക്കാൻ ഒരു പ്രായമുണ്ട്. നാൽപതു വയസിന് ശേഷവും ഇതിന് സാധിക്കത്തവരെ മന്ദബുദ്ധി എന്നല്ലാതെ എന്താണ് വിളിക്കുകയെന്നും സരോജ് പാണ്ഡേ ചോദിച്ചു. നാരങ്ങ ജ്യൂസ് വിറ്റിരുന്നയാളാണ് കോക്കകോള കമ്പനിക്ക് തുടക്കമിട്ടതെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു പാണ്ഡേയുടെ പരാമർശം. മുൻപും വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ എംപിയാണ് സരോജ് പാണ്ഡെ. ആർഎസ്എസ് പ്രവർത്തകരെ ആക്രമിക്കുന്ന സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന എംപിയുടെ പ്രസ്താവന വിവാദമായിരുന്നു.
https://www.facebook.com/Malayalivartha


























