വിജയ് നിങ്ങളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നു; സർക്കാർ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ മുന്‍ കേന്ദ്രമന്ത്രി

വിജയ് നായകനായ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ പി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അന്‍പുമണി രാംദോസ്. സംവിധായകന്‍ എ.ആര്‍ മുരുഗദോസും വിജയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമായ സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെയാണ് മുന്‍ കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ തന്നെ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന വിജയെ ഓര്‍ത്ത് നാണക്കേട് തോന്നുന്നുവെന്ന് രാമദോസ് വിമര്‍ശിച്ചു.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റിറില്‍ പുകയുന്ന സിഗരറ്റും കത്തുന്ന ലൈറ്ററുമായാണ് വിജയയുടെ ലുക്ക്. ഇതിനെതിരെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കൂ, പുകവലി പ്രോത്സാഹിപ്പിക്കാതിരിക്കൂ എന്ന ഹാഷ്ജാഗോടെയാണ് അന്‍പുമണിയുടെ പ്രതികരണം. പുകവലിക്കുന്ന രംഗങ്ങള്‍ ഇനി തന്റെ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച പത്ര റിപ്പോര്‍ട്ടും അന്‍പുമണി ട്വീറ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























