തോട്ടത്തില്‍ കയറി മാങ്ങ പറിച്ചതിന് പന്ത്രണ്ടുകാരനെ വെടി വച്ചു കൊന്നു

ബിഹാറിലെ പട്‌നയില്‍ ഷേര്‍ഗഡ് ഗ്രാമത്തിലാണ് സംഭവം. തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് പന്ത്രണ്ടുകാരനെ ഉടമ വെടിവെച്ചു കൊല്ലുകയായിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സത്യം കുമാറാണ് മരിച്ചത്. മാന്തോട്ടത്തിനു സമീപം കളിക്കുകയായിരുന്ന സത്യം തോട്ടത്തില്‍ കയറി മാങ്ങ പറിക്കുകയായിരുന്നു.
കുട്ടി മാങ്ങ പറിക്കുന്നത് കണ്ട തോട്ട ഉടമ രാമ യാദവ് ഉടന്‍ തന്നെ വെടിവച്ചു. കുട്ടിക്ക് വെടി കൊണ്ടതോടെ അയാള്‍ അവിടെ നിന്നും രക്ഷപെട്ടു. ലൈസന്‍സില്ലാത്ത തോക്കാണ് രാമ യാദവ് ഉപയോഗിച്ചത്. പ്രതിക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. അയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണ്.
https://www.facebook.com/Malayalivartha


























