കാശ്മീര്‍ വിഷയം: കേന്ദ്രത്തിന്റെ പാക് വിരുദ്ധ നിലപാടിനെതിരെ മോദിയുടെ ഭാര്യ യശോദ ബെന്

ഇലക്ഷന് മുമ്പ് പുതിയ തന്ത്രം പയറ്റാന്‍ ഇറങ്ങുന്ന മോദിക്ക് തിരിച്ചടിയായി ഭാര്യ. കശ്മീര് വിഷയത്തില് മോദി സര്ക്കാര്‌സ്വീകരിക്കുന്ന തീവ്ര നിലപാടുകള്‌ക്കെതിരെ മോദിയുടെ ഭാര്യ യശോദ ബെന് രംഗത്തെത്തി. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില് സമാധാനം സ്ഥാപിക്കാന് ലക്ഷ്യമിട്ട് സോഷ്യലിസ്റ്റ് പാര്ട്ടി സംഘടിപ്പിക്കുന്ന സമാധാനയാത്രക്ക് യശോദ ബെന പിന്തുണ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം സോഷ്യലിസ്റ്റ് നേതാവായിരുന്ന രാം മനോഹര്‌ലോഹ്യ സ്ഥാപിച്ച പാര്ട്ടിയാണ് സോഷ്യലിസ്റ്റ് പാര്ട്ടി. കശ്മീരിലെ മെഹ്ബൂബ മുഫ്തി സര്ക്കാറിന് പിന്തുണ പിന്‌വലിച്ച ശേഷം സൈനിക നീക്കം ശക്തമാക്കാന് കേന്ദ്രസര്ക്കാര്; തീരുമാനിച്ച സാഹചര്യത്തിലാണ് സമാധാനയാത്രയുമായി സോഷ്യലിസ്റ്റ് പാര്;ട്ടി രംഗത്തെത്തിയിരിക്കുന്നത്.
വടക്കന് ഗുജറാത്തില് നിന്ന് ജൂണ്; 19നാണ് സമാധാന യാത്ര ആരംഭിച്ചത്. ജൂണ്29ന് സമാപിക്കും. അതിര്ത്തി പ്രദേശമായ ബനാസ്‌കന്ത ജില്ലയിലാണ് യാത്ര അവസാനിക്കുന്നത്. പതാന്ജില്ലയിലെ സിഹിയില് വെച്ച് യാത്രക്കൊപ്പം ചേരുമെന്ന് യെശോദ ബെന്നും അവരുടെ സഹോദരന് അശോക് മോദിയും പറഞ്ഞതായി സംഘാടകര്‍ അറിയിച്ചു.
ഞങ്ങളുടെ കോഓര്ഡിനേറ്റര് കൗസര്; അലിയാണ് പിന്തുണ അഭ്യര്ഥിച്ച് യശോദ ബെന്നിനെ സമീപിച്ചത്. ഞങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയതോടെ യാത്രയില് സംബന്ധിക്കാമെന്ന് അവര്‌സമ്മതിച്ചു. പതാന് ജില്ലയിലെ സിഹിയില് വെച്ച് യശോദ ബെന്നും സഹോദരന് അശോക് മോദിയും യാത്രക്കൊപ്പം ചേരും. ഇന്ത്യപാക് അതിര്ത്തിയില് സമാധാനം സ്ഥാപിക്കണമെന്നും യുദ്ധ വ്യഗ്രത അവസാനിപ്പിക്കണമെന്നും അവര് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha