ജോലി ഭാരത്തിന്റെ പേരില്‍ തൊഴിലാളി ആത്മഹത്യ ചെയ്താല്‍ മുതലാളി കുറ്റക്കാരനാകില്ലെന്ന് സുപ്രീംകോടതി

ജോലി ഭാരത്തിന്റെ പേരില്‍ തൊഴിലാളി ആത്മഹത്യ ചെയ്താല്‍ അതിന്റെ കുറ്റം മുതലാളിയുടെയോ വകുപ്പ് തലവന്റേയോ പേരില്‍ വെയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി. തൊഴിലാളി ആത്മഹത്യ ചെയ്യണം എന്ന ചിന്തയോടെയായിരിക്കില്ല മേലുദ്യോഗസ്ഥന്‍ ജോലികള്‍ നല്‍കുന്നത്. അതിനാല്‍ തൊഴിലാളി ആത്മഹത്യ ചെയ്യുന്ന എല്ലാ സാഹചര്യത്തിലും തലവനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാവില്ലെന്ന് കോടതി പറഞ്ഞു.
ബോംബേ ഹൈക്കോടതിയുടെ നിലപാടിനൊപ്പമായിരുന്നു സുപ്രീം കോടതിയുടെ വിധി. കിഷോര്‍ പരശാര്‍ എന്നയാളുടെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഔറംഗാബാദ് വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കിഷോര്‍ 2017 ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്തു. തന്റെ ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി മേലുദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇവര്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനെ അവധി ദിവസങ്ങളില്‍ പോലും ജോലിക്കായി വിളിച്ചിരുന്നു. മാനസികമായി പീഡിപ്പിച്ചിരുന്നു എന്നിവയാണ് ഭാര്യയുടെ പരാതി. ബോംബേ ഹൈക്കോടതി ഈ ഹര്‍ജി തള്ളിയിരുന്നു.
ഇതോടെ ഭാര്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതിയും ഹര്‍ജി തള്ളുകയും മേലുദ്യോഗസ്ഥനെ കുറ്റ വിമുക്തനാക്കുകയുമായിരുന്നു
https://www.facebook.com/Malayalivartha






















