ഫ്‌ളാഗ് മീറ്റിംഗ് വിളിക്കാന്‍ ബിഎസ്എഫിന് നിര്‍ദ്ദേശം

അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്തുനിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ ഫഌഗ് മീറ്റിംഗ് വിളിക്കാന്‍ ബിഎസ്എഫിന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. അതിര്‍ത്തിയിലെ വെടിവയ്പ് സംബന്ധിച്ച് ബിഎസ്എഫ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു തവണയാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ അഞ്ചു ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























