കല്‍പ്പാക്കത്ത് ജവാന്‍ വെടിയുതിര്‍ത്തു, മൂന്നു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തില്‍ സിഐഎസ്എഫിന്റെ ജവാന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാനാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വെടിയുതിര്‍ത്ത സിഐഎസ്എഫ് ജവാന്‍ വിജയ് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ 5.15നാണ് സംഭവം നടന്നത്. വിജയ് പ്രകോപിതനാകാനുള്ള കാരണം വ്യക്തമായിട്ടില്ല. ജോലിയുടെ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടാണോ അതോ വ്യക്തിപരമായ പ്രശ്‌നങ്ങളാണോ ഇയാളെ വെടിവയ്പ്പിനു പ്രേരിപ്പിച്ചതെന്നും പോലീസ് അന്വേഷണം നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























