ബിജെപിയെ ഞെട്ടിച്ച് ബിഎസ്പി; ബിഎസ്പിയുടെ നിലപ്പാട് ആശങ്കയോടെ വീക്ഷിച്ച് പ്രതിപക്ഷം

കശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കുന്ന ബില്ലിനോട് തങ്ങള്‍ക്ക് ഒരു എതിര്‍പ്പും ഇല്ലെന്നു ബിഎസ്പി നേതാവ് മായാവതി. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളയുന്ന ബില്ലിന് സമ്പൂര്‍ണ പിന്തുണ ബിഎസ്പി എംപി സതീഷ് ചന്ദ്രയും അറിയിച്ചു. രാജ്യസഭയില്‍ ആണ് സതീഷ് ചന്ദ്രയുടെ പ്രതികരണം. തങ്ങളുടെ പാര്‍ട്ടി ഈ തീരുമാനത്തിന് സമ്പൂര്‍ണ പിന്തുണ നല്‍കുന്നു എന്നായിരുന്നു സതീഷ് ചന്ദ്ര പറഞ്ഞത്. ഈ ബില്‍ പാസാക്കപ്പെടണം എന്നതാണ് തങ്ങള്‍ക്കും വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി എടുത്തുകളഞ്ഞതിനെ ബിഎസ്പി പിന്തുണച്ചത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപിയ്‌ക്കെതിരെ അതി ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന പാര്‍ട്ടി ആയിരുന്നു ബിഎസ്പി. ഉത്തര്‍ പ്രദേശില്‍ ബിജെപിയെ തറപറ്റിക്കാന്‍ ചിരവൈരികളായ എസ്പിയുമായി സഖ്യം പോലും മായാവതി ഉണ്ടാക്കിയിരുന്നു. എന്നാൽ ബിജെപിയുടെ ഈ നയത്തെ ബിഎസ്പി അംഗീകരിക്കുമ്പോൾ സംശയങ്ങൾക്കും വഴി മാറുകയാണ്.
കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ കൂടിയ എസ്പി ബിഎസ്പി മഹാസഖ്യത്തെ തകർന്നടിഞ്ഞിരുന്നു. ബിജെപിയുടെ രഹസ്യ അജണ്ടയാണ് ഇത് തകർത്തതെന്നു ആരോപണങ്ങൾ ഉയർന്നിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പിണക്കം മറന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി ബിഎസ്പി വീണ്ടും ഒന്നിച്ചിരുന്നു എങ്കിലും വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളെയും ഒറ്റയ്ക്ക് നേരിടുമെന്നും ബിഎസ്പി വ്യക്തമാക്കിയിരുന്നു. ബിജെപിയെ തോല്‍പിക്കാന്‍ എസ്പി സഖ്യം പോരെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞിരുന്നു. ബി ജെ പിക്കെതിരെ നിന്ന ബി എസ് പി കശ്മീറിന്റെ കാര്യത്തിൽ അവരെ അനുകൂലിച്ചു നിലപാടെടുത്തിരിക്കുന്നത് എന്തിന്റെ സൂചന എന്ന സംശയം ബാക്കിയാകുന്നു. ലോക്സഭയിലാണ് ജമ്മുകാശ്മീരിന് അനുവദിച്ച ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കി കൊണ്ടുള്ള തീരുമാനം വന്നത്. സംസ്ഥാനത്തെ മൂന്നായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇതു സംബന്ധിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ജമ്മു കാഷ്മീരിനെ സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകളാണ് അമിത്ഷാ രാജ്യസഭയില്‍ കൊണ്ടുവന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക. ജമ്മു കശ്മീരിനെ പുനസംഘടിപ്പിക്കുക തുടങ്ങിയവയാണ് ബില്ലില്‍ ഉണ്ടായിരുന്നത്.
ഇതിനു പിന്നാലെ പ്രമുഖർ തങ്ങളുടെ നിലപാടുമായി രംഗത്ത് വന്നിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ ജനതയെ വഞ്ചിച്ചുവെന്ന് നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞിരുന്നു.ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഉമര്‍ അബ്ദുല്ല ചൂണ്ടിക്കാട്ടിയിരുന്നു .ജമ്മുകശ്മീരില്‍ സൈനികസാന്നിധ്യം ശക്തമാക്കിയതിനു പിന്നാലെ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പടെയുള്ള നേതാക്കള്‍ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജമ്മു കശ്‌മീർ ഇന്ത്യയ്‌ക്കൊപ്പം നിന്നതു വലിയ തിരിച്ചടിയായി എന്ന് മുന്‍ മുഖ്യമന്ത്രിയായ പിഡിപി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞിരുന്നു.ഭരണ ഘടനയെ വലിച്ചുകീറിയാണ് പ്രതിഷേധങ്ങൾ ഉയരുന്നത്.ബിജെപി ഇന്ത്യൻ ഭരണ ഘടനയെ കൊലപ്പെടുത്തിയെന്നു ഗുലാം നബി പറഞ്ഞു. പ്രതിപക്ഷത്തു നിന്നും ശക്തമായ എതിർപ്പുകൾ ഉയരുകയാണ്. കശ്മീർ വിഷയത്തിൽ ബിജെപി തീരുമാനം പ്രതിപക്ഷത്തെ പ്രതിക്ഷേധ വിധേയമാക്കി കൊണ്ടിരിക്കുമ്പോഴാണ് ബി എസ് പി തീരുമാനത്തെ പിന്തുണച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha