പോലീസിനെതിരെ സി പി ഐ; പാർട്ടി മുഖപത്രത്തിലൂടെ വീണ്ടും വിമർശനം

കേരളാ പോലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. ഭരണകക്ഷിയായ സിപിഐ പോലീസിനെ വിമര്‍ശിക്കുന്നത് തുടരുകയാണ്. ജനയുഗത്തിലാണ് പോലീസിനെ വിമര്‍ശിച്ച് കൊണ്ട് വാര്‍ത്ത വന്നിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കേസില്‍ പോലീസ് കാണിച്ച വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് ജനയുഗം വിമര്‍ശിച്ചിരിക്കുന്നത്. ഈ പോലീസിനെ തിരുത്തുക തന്നെ വേണം എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍. നെടുംകണ്ടത്തെ കസ്റ്റഡി മരണവും എറണാകുളത്ത് സിപിഐ മാര്‍ച്ചിനെ നേരെ നടന്ന പോലീസിന്റെ കയ്യേറ്റവും കേരള പോലീസിന്റെ പേര് ചീത്തയാക്കിയതാണ്. എറണാകുളത്തെ മാര്‍ച്ചിനെ നേരെ നടന്ന പോലീസ് കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് ജനയുഗം എഡിറ്റോറിയല്‍ എഴുതിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പോലീസിനെ വിമര്‍ശിച്ച് കൊണ്ട് പിന്നെയും എഡിറ്റോറിയല്‍ വരുന്നത്.
https://www.facebook.com/Malayalivartha