കശ്മീർ വിഷയത്തിൽ വിവാദ പരാമർശവുമായി ബിജെപി എം എൽ എ; വിവാദമായത് സുന്ദരികളായ കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാമല്ലോ എന്ന പ്രസ്താവന

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതിന് പിന്നാലെ യുപിയിലെ ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദത്തില്‍. എൻഡിഎ സർക്കാർ ജമ്മു കശ്മീരിലെ പ്രത്യേക നിയമം എടുത്തു കളഞ്ഞതോടെ കശ്മീരിൽ സ്ഥലങ്ങൾ വാങ്ങാനും അവിടെയുള്ള സ്ത്രീകളെ വിവാഹം കഴിക്കാനും കഴിയും എന്ന കാര്യം ശരിയാണ്. എന്നാൽ ഈ കാര്യത്തിൽ അമിത ആവേശം കാണിച്ച ബിജെപി എം എൽ എയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. മുസാഫർ നഗറിലെ ഖട്ടൗലി മണ്ഡലത്തിലെ ബിജെപി എംഎൽഎ വിക്രം സിങ് സെയിനിയുടെ പ്രസംഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇനി ആര്‍ക്കും സുന്ദരികളായ കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാമല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പരാമർശമാണ് വിമർശന വിധേയമായിരിക്കുന്നത്. സ്ത്രീ വിരുദ്ധ പരാമർശമായി ഇത് കണക്കാക്കുന്നു. പാര്‍ട്ടി അണികള്‍ ഏറെ സന്തോഷത്തിലാണെന്നും പ്രത്യേകിച്ചും വിവാഹതിരാകാത്ത യുവാക്കൾക്കാണ് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഒരു കശ്മീരി പെണ്‍കുട്ടി ഉത്തര്‍പ്രദേശുകാരനായ ഒരാളെ വിവാഹം ചെയ്തിരുന്നെങ്കില്‍ അവളുടെ പൗരത്വം നഷ്ടമാകുമായിരുന്നു. ഇന്ത്യയിലും കശ്മീരിലും രണ്ട് പൗരത്വങ്ങളാണ് ഉണ്ടായിരുന്നത്. ഇനി പാര്‍ട്ടിയിലെ മുസ്ലിം അണികള്‍ക്ക് അവിടെ നിന്ന് വിവാഹം ചെയ്യാം, ഇവിടെയുള്ള മുസ്ലീങ്ങളും ഇത് തീർച്ചയായും ആഘോഷിക്കണം. കശ്മീരിൽ നിന്നുള്ള സുന്ദരികളായ പെൺകുട്ടികളെ നിങ്ങൾക്കും വിവാഹം കഴിക്കാം. ബിജെപിയുടെ പാര്‍ട്ടി അണികള്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ സന്തോഷിക്കുന്നത് അതുകൊണ്ടാണെന്നും വിക്രം സിംഗ് പറഞ്ഞു.
രാജ്യം മുഴുവൻ ആഘോഷിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കശ്മീരിൽ അതിക്രൂരമായ പീഡനങ്ങൾ സ്ത്രീകൾക്കെതിരെ നടന്നിരുന്നുവെന്നും ബിജെപി എംഎൽഎ തന്റെ പ്രസംഗത്തിൽ കൂട്ടി ചേർത്തു വെളുത്ത കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാം. അതിപ്പോള്‍ ഹിന്ദുവോ മുസ്ലിമോ ആകട്ടെയെന്നും വിക്രം സിംഗ് സെയ്നി പറഞ്ഞു. വിക്രം സൈനിയുടെ പ്രസ്താവന വിവാദമായതോടെ തിരുത്തുമായി അദ്ദേഹം രംഗത്തെത്തി. കശ്മീരിലെ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അവിടുത്തെ സ്ത്രീകള്‍ക്ക് എവിടെ നിന്നും വരനെ സ്വീകരിക്കാമെന്ന കാര്യം സത്യമാണെന്നും അദ്ദേഹം പറഞ്ഞു . കട്ടോലിയില്‍ നടന്ന പാര്‍ട്ടി പൊതുയോഗത്തിൽ എം എല്‍ എ യുടെ ഈ പ്രസ്താവന സ്ത്രീ വിരുദ്ധമെന്നാണ് വിലയിരുത്തൽ. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞശേഷം കശ്മിരി മുസ്‌ലിം പെണ്‍കുട്ടികള്‍ എന്ന പേരില്‍ വ്യാപകമായി ഫോട്ടോകളും അശ്ലീല സന്ദേശങ്ങളുമാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും ആരോപണങ്ങൾ ഉയരുന്നു. ആയിരകണക്കിന് മുസ്‌ലിം സ്ത്രീകളാണ് കശ്മീരില്‍ ഓരോവര്‍ഷവും ബലാത്സംഗം ചെയ്യപ്പെടുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യം നില നിൽക്കവേ നേതാവിന്റെ ഇത്തരത്തിലുള്ള പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാനുള്ള സാധ്യത തള്ളി കളയാനാകില്ല.
https://www.facebook.com/Malayalivartha