Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ആർട്ടികൾ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീർ മുൻ മുഖ്യമന്ത്രിമാർ തമ്മിൽ അടിപിടി; ഒന്നായിരുന്നവർ ഇപ്പോൾ രണ്ടു വഴികളിലേക്ക്

12 AUGUST 2019 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

കശ്മീർ വിഷയത്തിൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും തമ്മിൽ പോര്. ഇരുവരും തമ്മിൽ ഉണ്ടായ വാഗ്വാദത്തെ തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ നിന്ന് മാറ്റി. കഴിഞ്ഞ ആഴ്ച ഹരിനവാസ് പാലസിലായിരുന്നു ഇവർ പാർത്തത്. ഇരുവരെയും ഒരേ സ്ഥലത്ത് ഇനി പാർപ്പിക്കാനാവില്ലെന്ന് അധികൃതരാണ് പറഞ്ഞിരിക്കുന്നത്. ജമ്മു കശ്മീര്‍ ബിജെപിക്ക് സ്വന്തമാകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ ഇരുവര്‍ക്കുമിടയില്‍ ഭിന്നത ഉണ്ടാകാൻ കാരണം. അടല്‍ ബിഹാരി വാജ്പേയുടെ കാലത്തു നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്നാണ് മെഹബൂബ മുഫ്തി ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം. നിങ്ങള്‍ വാജ് പേയ് സര്‍ക്കാരില്‍ ആഭ്യന്തരകാര്യ സഹമന്ത്രിയായിരുന്നുവെന്നും മെഹബൂബ ഉച്ചത്തിൽ പറഞ്ഞുവെന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസി‍ന്റും മെഹബൂബയും തമ്മിലുള്ള വഴക്കിനു കാരണം ബിജെപിയുമായി സഖ്യമുണ്ടാക്കിയതും ബിജെപിക്ക് കശ്മീരില്‍ സ്വാധീനമുണ്ടാകാൻ ഇടയായതും തന്നെയാണ്. 1947ല്‍ ജമ്മു കശ്മീരിനെ ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ത്ത ഒമറിന്റെ മുത്തച്ഛന്‍ ഷേക്ക് അബ്ദുള്ളയെക്കുറിച്ചും മെഹബൂബ പറഞ്ഞു. കാര്യങ്ങള്‍ ഇത്തരത്തില്‍ കടുത്ത വാഗ്വാദത്തിലേക്ക് എത്തിയതോടെയാണ് ഇരുവരെയും വെവ്വേറെ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനത്തിൽ കശ്മീര്‍ ഭരണകൂടം എത്തിയത്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ നടപ്പിലാക്കുന്നതിന് മുമ്പായിരുന്നു മെഹബൂബയും ഒമര്‍ അബ്ദുള്ളയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. രണ്ട് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ നൂറോളം രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ആഗസ്ത് നാലിന് അര്‍ധരാത്രിയോടെ ജമ്മു കശ്മീരില്‍ നിരോധനാജ്ഞ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളായിരുന്നു ക്രമസമാധാന പാലനത്തിനായി കൊണ്ടു വന്നത്. കശ്മീര്‍ പോലീസിന് പുറമേ കേന്ദ്ര സേനയും അര്‍ധ സൈനികരും ഇതിന്റെ ഭാഗമായി കശ്മീരില്‍ നിലയുറപ്പിച്ചിരുന്നു. തർക്കം കണക്കിലെടുത്തു ഇരുവരെയും മാറ്റി. ഗുപ്കര്‍ റോഡിലെ മജസ്റ്റിക് ഫെയര്‍വ്യൂ ബംഗ്ലാവിനോട് ചേര്‍ന്ന ഹരി നിവാസിലായിരുന്നു ഇരുവരും. ജമ്മു കശ്മീരിലെ ചെസ്മാഷാഹിയിലെ സ്പ്ലെന്‍ഡിഡ് ഹട്ട് എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ് ഒമര്‍ അബ്ദുള്ളയെ പറഞ്ഞയച്ചത്. മഹാദേവ് പര്‍വ്വതത്തിന്റെ താഴ്ഭാഗത്താണ് സ്പ്ലെന്‍ഡിഡ് ഹട്ട് സ്ഥിതി ചെയുന്നത്. വര്‍ഷങ്ങളായി മെഹബൂബയുടെ ഔദ്യോഗിക വസതിയായ ഹരി നിവാസിൽ തന്നെ അവർ തുടർന്നു താമസിക്കും. ഇരുവരും തമ്മില്‍ വ്യക്തിപരമായ രീ തിയിലേക്കു തര്‍ക്കങ്ങള്‍ ഉണ്ടായാതോടെ ഒമറിനെ താഴത്തെ ഗ്രൗണ്ട് ഫ്ലോറിലേക്കും മെഹബൂബയെ ഫസ്റ്റ് ഫ്ലോറിലേക്കും മാറ്റിയിരുന്നു. മെഹബൂബ ബ്രൗണ്‍ ബ്രഡ് ആവശ്യപ്പെട്ടെന്നും ജയില്‍ മെനുവില്‍ അത് പരാമര്‍ശിക്കതിനാല്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതായി പ്രോട്ടോക്കോള്‍ ഓഫീസര്‍ ചൂണ്ടിക്കാണിച്ചു.

2015നും 2018നും ഇടയില്‍ മുഫ്തി മുഹമ്മദ് സയീദ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതുകൊണ്ടാണ് ബിജെപി കശ്മീരില്‍ വളരാൻ കാരണമെന്നു ഒമര്‍ അബ്ദുള്ള മെഹബൂബക്കെതിരെ ആരോപിക്കുന്നത്.ഹോസ്പിറ്റാലിറ്റി ആന്‍ഡ് പ്രോട്ടോക്കോള്‍ ഡിപ്പാര്‍ട്ട് ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തെക്കുറിച്ച്‌ പറഞ്ഞത്.ആഗസറ്റ് നാലിനാണ് ജമ്മു കശ്മീരില്‍ നിരോധനജ്ഞ പ്രഖ്യാപിക്കുന്നതിനൊപ്പം ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും വീട്ടു തടങ്കലിലാക്കിയത്. ആഗസ്ത് ഒമ്പതിന് ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചിരുന്നു. ഇതോടെ ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കശ്മീരിന്റെ പദവികൾ നഷ്ടമായതിനു പിന്നാലെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പ്രത്യേകമായി അനുഭവിച്ചു വന്ന മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാവുകയും ചെയ്തിരുന്നു.അതിനാൽ ഇപ്പോള്‍ താമസിക്കുന്ന ഔദ്യോഗിക വസതിയുള്‍പ്പെടെയുള്ളവ അവർക്കു ഒഴിയേണ്ടി വരുമെന്ന അവസ്ഥയും നിലവിലുണ്ട്. അധികാരം ഒഴിഞ്ഞെങ്കിലും നിയമ പ്രകാരം അവർക്ക്‌ അനുവദിക്കപ്പെട്ട പഴയ ഔദ്യോഗിക വസതികളിലാണ് താമസം തുടരുന്നത്.എന്നാൽ ഭരണഘടനാപരമായ പദവി വഹിച്ചതിന്റെ പേരില്‍ ഔദ്യോഗിക വസതിയിൽ ആയുഷ്‌കാലം കഴിയാനാകില്ലെന്ന സുപ്രീംകോടതി വിധി ഇവർക്കും ബാധകമാകുകയാണ് . ഈ വിധി നടപ്പിലാക്കേണ്ടുന്നതിനാൽ ഇവര്‍ക്ക് വീടൊഴിയേണ്ടി വരും. എന്നാൽ അതിനൊക്കെ പുറമെയാണ്‌ ഇരുവർക്കിടയിലും അസ്വാരസ്യം ഉടലെടുത്തതും രണ്ടു പേരെയും മാറ്റി പാർപ്പിച്ചിരിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (21 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (25 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (31 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (43 minutes ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (58 minutes ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 hour ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends