Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ബംഗാളിൽ ബിജെപിയുടെ വേരോട്ടത്തിൽ ആശങ്കയോടെ തൃണമൂല്‍ ; ബിജെപിക്കെതിരെ തൃണമൂലുമായി സഖ്യം ചേരാൻ കോൺഗ്രസ് തയ്യാറെന്ന് സംശയം

13 AUGUST 2019 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതോടെയാണ് ബംഗാളില്‍ മമത ബാനർജിക്ക് ആശങ്ക ഉണ്ടായി തുടങ്ങിയത്. ബംഗാളിൽ ബിജെപിയുടെ വേരോട്ടത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് അസ്വസ്ഥതയുണ്ട്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തൃണമൂലിന് ബംഗാളില്‍ വിജയിക്കണമെങ്കിൽ അല്പം സാഹസികത കാണിച്ചാലേ മതിയാകൂ എന്ന അവസ്ഥയാണ്. ഇതിന്‍റെ മുന്നോടിയായിട്ടാണ് മമത ബാനർജി കോണ്‍ഗ്രസുമായും സിപിഎമ്മുമായും സഖ്യത്തിന് ശ്രമിച്ചത്. എന്നാൽ മമതയുടെ ആവശ്യം ഇരുപാര്‍ട്ടികളും സ്വീകരിച്ചിരുന്നില്ല. പക്ഷേ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തിൽ കോണ്‍ഗ്രസ് നിലപാട് മാറ്റുകയാണെന്നാണ് സൂചനകൾ. ബിജെപിക്കെതിരെ തൃണമൂലുമായി സഖ്യം കൂടുന്നതിന് കോൺഗ്രസ്സ് തയ്യാറാകുന്നു എന്നാണ് പുറത്തു വരുന്ന വാർത്ത. രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ അഭ്യുഹങ്ങൾക്ക് നയിച്ചിരിക്കുന്നത്.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയോട് പൊരുതാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍.മാത്രമല്ല ബംഗാളില്‍ സിപിഎമ്മും ക്ഷയിച്ചിരിക്കുന്നു. കോണ്‍ഗ്രസിനു ബിജെപിയെ ഒറ്റയ്ക്ക്നേരിടാൻ ആകില്ലെന്ന അവസ്ഥയാണ് ഇപ്പോൾ. തെരഞ്ഞെടുപ്പിൽ ബിജെപിയാണ് മുഖ്യശത്രുവെന്ന് രാഹുലിനോട് കല്യാണ്‍ ബനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിന് രാഹുൽ താത്പര്യം കാണിക്കുന്നുവെങ്കിലും മുതിര്‍ന്ന നേതാക്കളായ ആദിര്‍ ചൗധരി, തൃണമൂല്‍ സംസ്ഥാന അധ്യക്ഷന്‍ സോമന്‍ മിത്ര എന്നിവര്‍ സഖ്യത്തെ എതിര്‍ക്കുകയാണെന്നും കല്യാണ്‍ ബനര്‍ജി പറഞ്ഞു. അതേസമയം സഖ്യത്തിനായി മമത ബാനര്‍ജി സോണിയാ ഗാന്ധിയുമായും മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ്മ എന്നിവരുമായും ചര്‍ച്ചയ്ക്ക് ശ്രമം തുടരുകയാണെന്നും സൂചനകൾ പുറത്തു വരുന്നു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ 42ല്‍ 18 സീറ്റാണ് ബിജെപി ബംഗാളിൽ നേടിയത്. കൂടാതെ മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരും കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക് മാറുകയാണ്. ഈ മാറ്റത്തിൽ നഷ്ടം നേരിടുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. ഈ സാഹചര്യത്തിൽ തൃണമൂലിന് ജയം നേടണമെങ്കിൽ കോണ്‍ഗ്രസുമായും സിപിഎമ്മുമായും ഒന്നിച്ചു ചേർന്നാലേ കഴിയൂ. അതിനായിരുന്നു ഇരു പാർട്ടികളെയും മമത സമീപിച്ചത്.

പക്ഷേ ഫാഷിസത്തിനെതിരെ പോരാടുന്ന വിഷയത്തില്‍ മമതയ്ക്ക് വിശ്വാസ്യത ഇല്ലെന്ന കാരണത്താൽ ഈ ആവശ്യം ഇരു നേതൃത്വങ്ങളും തള്ളി. മാത്രമല്ല ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചക്ക് കാരണം മമതയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ രാഹുല്‍ ഗാന്ധിയും ലോക്സഭ തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജിയുമായുള്ള ചര്‍ച്ചകളോടെ ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനുള്ള സാധ്യത തള്ളി കളയാൻ ആകില്ല. പാര്‍ലമെന്റിൽ ബജറ്റ് സെഷനിടെ ഇരുവരും തമ്മിലുള്ള ചര്‍ച്ച സംശയങ്ങൾക്ക് വഴിയൊരുക്കുന്നു. മുന്നേ തൃണമൂല്‍ എംപി സുദീപ് ബന്ധോപദ്യായയും മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവും സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതെല്ലാം തന്നെ ബംഗാളിൽ കോൺഗ്രസ്സും തൃണമൂലും തമ്മിലുള്ള ഒത്തു ചേരലിലേക്കു വിരൽ ചൂണ്ടുന്നു. എന്നാല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായുള്ള സഖ്യം മാത്രം മമതയെ തുണയ്ക്കില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ജയം തന്നെ ബംഗാളിലെ തൃണമൂലിനെതിരായ വിധിയായിരുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വിജയക്കണമെങ്കില്‍ പാര്‍ട്ടി അറ്റകൈ നീക്കങ്ങള്‍ തന്നെ നടത്തേണ്ടി വരിക തന്നെ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (6 hours ago)

Malayali Vartha Recommends