എറണാകുളത്ത് വിജയ തിളക്കത്തിന് മഴ മങ്ങലേൽപ്പിച്ചുവെന്ന് കോൺഗ്രസ്

എറണാകുളം മണ്ഡലത്തില്‍ വിജയിച്ചുവെങ്കിലും കോണ്‍ഗ്രസ് അതൃപ്തിയിലാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ. വിനോദിന് ലഭിച്ചത് 3673ന്റെ ഭൂരിപക്ഷം മാത്രമാണ്.എന്നാൽ 2016ല്‍ ഹൈബി ഈഡന്‍ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.ഈ മണ്ഡലത്തിലാണ് ഇത്തവണ മൂവായിരത്തിലേക്ക് എത്തിയിരിക്കുന്നത്.
യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞതിൻറെ കാരണം മഴ എന്നാണ് അവർ പറയുന്നത്. ടി ജെ വിനോദിന് ഭൂരിപക്ഷം കുറയാന്‍ കാരണം മഴയാണെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. അണികളും ഈ കാര്യം ആവർത്തിക്കുന്നു. മഴമൂലം പലര്‍ക്കും വോട്ട് ചെയ്യാന്‍ പോകാന്‍ സാധിച്ചില്ലെന്നും അവര്‍ പറയുന്നു. എന്നാൽ , എറണാകുളത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു റോയിക്ക് തിരിച്ചടിയായത് അപരന്റെ പ്രകടനമാണ്. 2544 വോട്ടാണ് മനുവിന്റെ അപരൻ നേടിയത്.
https://www.facebook.com/Malayalivartha