ഹരിയാനയിൽ ഇക്കുറി ബിജെപി ഒന്ന് മാറ്റിപിടിച്ചു; സ്ഥാനാർഥി പട്ടികയിൽ ടിക് ടോക് താരത്തെ കളത്തിലിറക്കി; എന്നാൽ ഇത് ടിക് ടോക് അല്ല... ഹരിയാനയില്‍ തോറ്റ് തുന്നം പാടി ടിക് ടോക് താരം സൊനാലി ഫോഗട്ട്

ഹരിയാനയിൽ ഇക്കുറി ബിജെപി ഒന്ന് മാറ്റിപിടിച്ചു; സ്ഥാനാർഥി പട്ടികയിൽ ടിക് ടോക് താരത്തെ കളത്തിലിറക്കി. ആ വിദ്യ ഏറ്റില്ലെന്ന് പറയാം. ഹരിയാനയില്‍ തോറ്റ് തുന്നം പാടി ടിക് ടോക് താരം സൊനാലി ഫോഗട്ട്. ഹരിയാനയിലെ അദംപൂരില്‍ നിന്നും മത്സരിച്ച ടിക്ടോക് താരം സൊനാലി ഫൊഗാട്ടാണ്തോറ്റ് തുന്നം പാടിയത്. സൊനാലിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ നേതാവ് കുല്‍ദീപ് ബിഷ്‌ണോയി ആണ് താരത്തെ തോൽപ്പിച്ചത്. 30,000 വോട്ടുകള്‍ക്കാണ് തോറ്റത്. ടിക് ടോക് വീഡിയോകളിലൂടെ വൈറലായ താരം തിരഞ്ഞെടുപ്പിലെ തനിയ്ക്ക് വിജയം ഉറപ്പാണെന്ന് പറഞ്ഞിരുന്നു. 64,000 വോട്ടുകളാണ് കുല്‍ദീപ് ബിഷണോയി നേടിയത്. എന്നാൽ 34,000 വോട്ടുകളാണ് ടിക് ടോക് താരത്തിന് നേടാൻ കഴിഞ്ഞത് . ജന്‍ നായക് പാര്‍ട്ടിയുടെ രമേശ് കുമാര്‍ നേടിയതാകട്ടെ 15,000 വോട്ടുകള്‍.
https://www.facebook.com/Malayalivartha