വിജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥികൾ സുകുമാരന്‍ നായരെ പുഷ്പഹാരമണിയിക്കണം; സുകുമാരന്‍ നായരെ ട്രോളി വെള്ളാപ്പള്ളി

എല്‍ഡിഎഫിന്റെ വിജയത്തിന് പിന്നിൽ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തെരഞ്ഞെടുപ്പ് വിജയത്തിന് എല്‍ഡിഎഫ് നന്ദി പറയേണ്ടത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോടാണെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പരിഹാസ രൂപേണയാണ് വെള്ളാപ്പള്ളി ഈ കാര്യം പറഞ്ഞത്.
വിജയിച്ച ഇടതുസ്ഥാനാര്‍ഥികള്‍ രണ്ടുപ്പേരുംചങ്ങനാശേരിയില് ചെന്ന് സുകുമാരന്‍നായരുടെ കഴുത്തിൽ പുഷ്പഹാരമണിയിച്ച് സാഷ്ടാംഗം നമസ്കരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുകുമാരന്‍ നായർ നടത്തിയ പ്രസ്താവനകള്‍ ഇനിയും ശക്തമായി നടത്തണമെന്നും ആവശ്യപ്പെടണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന വിഎസിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാൽ സാമുദായിക സംഘടനകളുടെ സമവാക്യങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതു വസ്തുതയാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha