എൻപിആർ ചോദ്യങ്ങളോട് പ്രതിക്കരിക്കരുത് ; വീടുകയറി ബോധവൽക്കരണത്തിന് ഒരുങ്ങി സിപിഎം

പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ വീടു കയറിയുള്ള പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് ഓരോരുത്തരോടും പറയും . മാര്‍ച്ച്23ന് പ്രചാരണം അവസാനിപ്പിക്കുകയും ചെയ്യും.
സംയുക്ത സമരങ്ങളില്‍ പാര്‍ട്ടി പങ്കാളിയാകുമെന്നും സീതാറാം യച്ചൂരി വ്യക്തമാക്കി. കേന്ദ്രത്തിനു കേരളത്തോടുള്ള അവഗണന തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ല. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യച്ചൂരി.
https://www.facebook.com/Malayalivartha