സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ യുഡിഎഫില്‍ ബുദ്ധിമുട്ടൊന്നുമില്ല; പി സി ജോർജ്ജ് പലതും പറയും എന്നാൽ അതിനെല്ലാം മറുപടി പറയാന്‍ സമയമില്ല; പി.സി ജോര്‍ജിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

പി.സി ജോര്‍ജിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിസി ജോർജ്ജ് പലതും പറയും എന്നാൽ അതിനെല്ലാം മറുപടി പറയാന്‍ സമയമില്ലെന്ന് അദ്ദേഹം പ്രതിക്കരിച്ചു . സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ യുഡിഎഫില്‍ ബുദ്ധിമുട്ടൊന്നുമില്ല. യുഡിഎഫില്‍ പി.ജെ ജോസഫ് സീറ്റിനായി കടുത്ത നിലപാടെടുക്കില്ലെന്നാണ് കരുതുന്നത് എന്നദ്ദേഹം വ്യക്തമാക്കി . താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിലേക്ക് ഇനിയില്ലെന്നും യുഡിഎഫ് നേതാക്കള്‍ വഞ്ചകന്മാരാണെന്നും പി.സി ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫില്‍ പ്രവേശനം കിട്ടാതിരുന്നതെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പി.സി ജോര്‍ജിനെതിരെ എസ്ഡിപിഐയും രംഗത്ത് വന്നിരുന്നു. വര്‍ഗീയതയും വിദ്വേഷവും പാടി നടന്ന് സമൂഹത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാമെന്ന തരംതാണ രാഷ്ട്രീയ തന്ത്രമാണ് പി സി ജോര്‍ജ് പയറ്റുന്നതെന്നും അത് വിലപ്പോവില്ലെന്നും എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ് വ്യക്തമാക്കി. ഏതെങ്കിലും മുന്നണിയുടെ ഭാഗമായി നിയമസഭാ സീറ്റ് നേടാമെന്ന പി സി ജോര്‍ജിന്റെ മോഹം പൊലിഞ്ഞതോടെയാണ് പുതിയ അടവുനയവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും നവാസ് വിമർശിക്കുകയുണ്ടായി. കഴിഞ്ഞ കുറേ നാളുകളായി അന്യമത വിദ്വേഷവും സ്വജനപക്ഷപാതവും തരാതരം പോലെ വിളഎംബി നടക്കുകയായിരുന്നു പി സി ജോര്‍ജ്. ഇതിനിടെ നിലപാട് മാറ്റി അതുവരെ പറഞ്ഞതില്‍ ഖേദ പ്രകടനവുമായി ഇടതുവലതു മുന്നണികളുടെ പടിവാതിലില്‍ മുട്ടിയെന്നും ആക്ഷേപിച്ചു .
എന്നാല്‍ ജോര്‍ജിന്റെ നിലപാടില്ലായ്മയും അധാര്‍മിക രാഷ്ട്രീയവും കപടതയും വേണ്ടതു പോലെ മനസിലാക്കിയ ഇരു മുന്നണികളും അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചുവെന്നും ഇതിനെ തുടര്‍ന്നാണ് എങ്ങിനെയെങ്കിലും എന്‍ഡിഎ പ്രവേശനം ലക്ഷ്യമിട്ട് തല്‍ക്കാലും മാറ്റിവെച്ചിരുന്ന വിദ്വേഷ പ്രചാരണം വീണ്ടും പുറത്തെടുത്തിരിക്കുന്നതെന്നും യു നവാസ് പറഞ്ഞു . ജോര്‍ജിനെ കൃത്യമായി മനസിലാക്കാനുള്ള രാഷ്ട്രീയ അവബോധം പൂഞ്ഞാര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. മുന്നണികളെയെല്ലാം പിന്നിലാക്കി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോര്‍ജിനെ വിജയിപ്പിച്ചത് ഈ അവബോധമായിരുന്നെങ്കില്‍ ജോര്‍ജിനെ ഇരുത്തേണ്ടിടത്ത് ഇരുത്താനും ഈ ജനതയ്ക്കറിയാമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഫ്രാങ്കോ വിഷയത്തില്‍ സ്ത്രീകളെ ആക്ഷേപിച്ച് സഭയ്‌ക്കൊപ്പമെന്നു കാണിച്ച് പി സി രംഗത്ത് വന്നിരുന്നു. അവസരത്തിനൊത്ത് ചാഞ്ഞും ചരിഞ്ഞും വ്യത്യസ്ഥ വിഭാഗങ്ങളുടെ കൂടെ നില്‍ക്കുകയും ഒപ്പം പിന്നില്‍ നിന്നു കുത്തുകയും ചെയ്യുന്ന വ്യക്തിയാണ് പിസി ജോർജെന്ന് അവർ വ്യക്തമാക്കി . 'അപ്പോള്‍ കാണുന്നവനെ അപ്പാ' എന്നു വിളിക്കുന്ന പി സി യെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് പൂഞ്ഞാറിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാമെന്നും നവാസ് പറഞ്ഞു.
https://www.facebook.com/Malayalivartha