ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടാല്‍ പിന്നെ തങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? വീടിന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ

ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ . പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കിയത് . ജസ്റ്റിന്‍ എന്ന യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉമ്മന്‍ചാണ്ടി നേരിട്ട് അനുനയ ശ്രമം നടത്തിയതോടെ പ്രവര്‍ത്തകന്‍ താഴെ ഇറങ്ങി വരികയായിരുന്നു.
ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടാല്‍ പിന്നെ തങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോയെന്നും ഹൈകമാന്‍ഡോ, സോണിയ ഗാന്ധിയോ രാഹുലോ ആര് പറഞ്ഞാലും തങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ വിട്ടു നല്‍കില്ലെന്നും ജസ്റ്റിന്‍ മാധ്യങ്ങളോട് പ്രതികരിക്കുകയുണ്ടായി .ഡല്‍ഹിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ജസ്റ്റിന്‍ ആത്മഹത്യാ ഭീഷണി മുഴക്കി വീടിന് മുകളില്‍ കയറിയത്. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വീടിന് പുറത്തിറങ്ങുകയും ജസ്റ്റിനെ ഫോണില്‍ ബന്ധപ്പെട്ട് താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
കോണ്‍ഗ്രസ് നിശ്ചയിച്ച 81 സ്ഥാനാര്‍ത്ഥികളില്‍ പുതുപ്പള്ളിയില്‍ തന്റെ പേരാണ് അംഗീകരിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു . ബാക്കിവച്ച മറ്റ് നിയോജക മണ്ഡലങ്ങള്‍ നേമം ഉള്‍പ്പടെയുള്ളവയായിരുന്നു . നേമത്ത് പല പേരുകളും ഉയർന്ന് കേട്ടു . ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ തന്നോട് നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് തനിക്ക് പുതുപ്പള്ളിയിലെ വികാരം മനസിലാക്കണമെന്ന് ഉണ്ടായിരുന്നു. മറ്റൊരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ബഹളങ്ങളെല്ലാം ഉണ്ടായത് . പുതുപ്പള്ളിയെ സംബന്ധിച്ച് ഇന്നലെ തന്നെ അനുമതി കിട്ടിയിട്ടുണ്ട്. പ്രവര്‍ത്തകരുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു. തലമുറകളായി തന്നെ സഹായിച്ചവരാണ് പുതുപ്പള്ളിക്കാര്‍. അവരുടെ സ്നേഹപ്രകടനങ്ങള്‍ക്ക് മുന്നില്‍ അഭിവാദ്യം എന്നും അദ്ദേഹം പറഞ്ഞു .
അവരുടെ സ്നേഹത്തിന്റെ ആഴവും കരുതലും അറിയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി വിട്ടുപോകുന്ന പ്രശ്നമില്ല. എല്ലാ മണ്ഡലങ്ങളിലും കരുത്തര്‍ വേണം. നേമവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ബന്ധമില്ല. നേമത്ത് ഒരു തര്‍ക്കവുമില്ല. ആര് വേണമെന്നുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കാര്യത്തില്‍ തനിക്ക് തീരുമാനം പറയാനാകില്ല. പുതുപ്പള്ളിയില്‍ മത്സരിക്കുന്ന കാര്യം ഉറപ്പാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നേമത്ത് ആരു മത്സരിക്കും എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതിനിടയിൽ കേട്ട പേരാണ് ഉമ്മൻചാണ്ടി മത്സരിക്കുമെ\ന്നത്. .എന്നാൽ ഈ വിഷയത്തിൽ വ്യക്തമായ പ്രതികരണവുമായി ഉമ്മൻചാണ്ടി വന്നിരുന്നു. പുതുപ്പള്ളി വിടുമെന്ന് പറഞ്ഞിട്ടില്ലെന്നും കഴിഞ്ഞ 11 തവണ മത്സരിച്ചത് ഒറ്റമണ്ഡലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി .
നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി. കഴിഞ്ഞ അന്‍പതു കൊല്ലമായി താന്‍ മത്സരിക്കുന്ന പുതുപ്പള്ളി വിട്ട് മറ്റെവിടെയെങ്കിലും സ്ഥാനാര്‍ഥിയാവുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. ഇനിയും മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി തറപ്പിച്ച് പറഞ്ഞു. മത്സരിക്കൂന്നുണ്ടെങ്കിൽ അത് ഒരു മണ്ഡലത്തിലേലായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സ്‌ക്രീനിങ് കമ്മിറ്റി കഴിയാതെ സ്ഥാനാര്‍ഥികളെക്കുറിച്ച് ഒന്നും പറയാനാവില്ല. ഇപ്പോള്‍ വരുന്ന വാര്‍ത്തകളിലൊന്നും നേതാക്കള്‍ക്ക് ഉത്തരവാദിത്തമില്ല. അതുവരെ എങ്ങനെ വേണമെങ്കിലും എഴുതിക്കോളൂ, ഞങ്ങളാരും എതിരു പറയുന്നില്ല- എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പ്രതിക്കരിച്ചത്. നേമത്ത് വമ്പന്‍ സ്ഥാനാര്‍ഥി വരുന്നുവെന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു , വമ്പന്‍മാരും കൊമ്പന്‍മാരുമെല്ലാം നിങ്ങള്‍ പറയുന്നതല്ലേ എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത് .
https://www.facebook.com/Malayalivartha