കൊല്ലത്ത് വൈകാരിക നിമിഷങ്ങൾ... ബിന്ദു കൃഷ്ണ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍... സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ...
പലവിധത്തിലുള്ള പൊട്ടിത്തെറികൾ നമ്മൾ രാഷ്ട്രീയ പാർട്ടികളിൽ കണ്ടതാണ് സാധാരണയായി എതിർപ്പ് ഉണ്ടാകുമ്പോൾ ഒന്നുകിൽ പ്രതിഷേധം അല്ലെങ്ങിൽ പോസ്റ്റർ യുദ്ധം നടത്തുന്നതാണ് ഇപ്പോഴത്തെ ട്രന്റ്.
എന്നാൽ കൊല്ലത്ത് നടന്നത് അസാധാരണ സംഭവമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കൊല്ലം ഡിസിസിയിൽ പലവിധത്തിലുള്ള കോലാഹലങ്ങളാണ് നടന്നത്.
ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റിൽ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ കൂട്ടത്തോടെ രാജിവയ്ക്കുകയും ചെയ്തു. എന്നൽ ഇത്
ഇതോടെ തീർന്നു എന്ന് കരുതേണ്ട, ഇതിനിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിൽ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞ് രംഗം കൂടുതൽ നാടകീയമാക്കുകയാണ് ചെയ്തത്.
ബിന്ദു മത്സരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദുകൃഷ്ണ വികരാധീതയായത്. "ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ.
അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും" എന്നും മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ധര്‍മടത്തടക്കം മറ്റെവിടേയും താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.
ചുവരുകള്‍ അടക്കം ബുക്ക് ചെയ്ത ശേഷം ഇനി മറ്റൊരിടത്തേക്ക് മാറാനികില്ലെന്ന് ബിന്ദുകൃഷ്ണ അറിയിച്ചതായും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നുണ്ട്. മണ്ഡലം ലക്ഷ്യംവെച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ബിന്ദു കൃഷ്ണ മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഇതടക്കം ചൂണ്ടിക്കാണിച്ചാണ് രാജി. കൊല്ലം ഡിസിസി ഓഫീസിലാണ് ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡൻ്റുമാരും യോഗത്തിൽ അറിയിച്ചിരുന്നു.
ബിന്ദുവിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡൻറുമാരും മുഴുവൻ മണ്ഡലം പ്രസിഡൻറുമാരും ഇന്ന് കൂട്ടമായി രാജിവച്ചിരിക്കുകയാണ്.
രണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും ചില ഡിസിസി ഭാരവാഹികളും രാജിവച്ചു. രാജിവച്ചവരില്‍ എ ഗ്രൂപ്പ് നേതാക്കളും ഉള്‍പ്പെടുന്നു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ലെങ്കില്‍ നിസ്സഹകരിക്കുമെന്നാണ് രാജിവച്ചവര്‍ പറയുന്നത്.
ശൂരനാട് രാജശേഖരന്‍, കഴിഞ്ഞ തവണ മത്സരിച്ച സൂരജ് രവി എന്നിവര്‍ക്കു വേണ്ടിയും ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നുണ്ട്. കൊല്ലം സീറ്റിൽ വിഷ്ണുനാഥിനെയാണ് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി നേതൃത്വം നിര്‍ദേശിക്കുന്നത്.
ബിന്ദുവിനെ ഐ ഗ്രൂപ്പും പിന്തുണയ്ക്കുന്നുണ്ട്. വിശ്വസ്തനായ വിഷ്ണുനാഥിന് സീറ്റ് ഉറപ്പിക്കാനായി കനത്ത സമ്മര്‍ദ്ദമാണ് ഉമ്മൻ ചാണ്ടി ചെലുത്തുന്നത്. ഇതേ തുടര്‍ന്ന് കുണ്ടറ സീറ്റിൽ മത്സരിക്കാൻ ചെന്നിത്തല ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
എന്നാൽ നാല് കൊല്ലത്തോളമായി താൻ കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും കൊല്ലത്ത് അല്ലാതെ വേറൊരു സീറ്റിലും താൻ മത്സരിക്കാനില്ലെന്നുമുള്ള നിലപാടിലാണ് ബിന്ദു കൃഷ്ണ.
പി. സി. വിഷുനാഥിനെ മണ്ഡലത്തില്‍ അംഗീകരിക്കില്ലെന്ന് വ്യകത്മാക്കി കൊല്ലം ഡിസിസി ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം ഹൈക്കമാന്‍ഡിനു കത്തയച്ചു. ഇതില്‍ രണ്ട് എ ഗ്രൂപ്പ് നേതാക്കളും ഒപ്പുവെച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha