പൂഞ്ഞാറിൽ പി.സി. ജോർജിനെ നേരിടാൻ ഒരുങ്ങി എസ്എന്‍ഡിപി യൂണിയന്‍ ചെയര്‍മാന്‍ എം. ആര്‍. ഉല്ലാസ്... മൂന്നു സ്ഥാനാര്‍ത്ഥികളെയും മുട്ടുകുത്തിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി...

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിഡിജെഎസ് രംഗത്തെത്തി. എം. ആര്‍. ഉല്ലാസാണ് പൂഞ്ഞാറില്‍ ജനവിധി തേടുന്നതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
പോരാട്ടത്തിനിറങ്ങുന്ന ഉല്ലാസ് 2005 മുതല്‍ 2008 വരെ എസ്എന്‍ഡിപി മാനേജിംഗ് കമ്മറ്റിയിലും 2008 മുതല്‍ 2017 വരെ യൂണിയന്‍ കമ്മറ്റിയിലും അംഗമായിരുന്നു.
നിലവില്‍ എസ്എന്‍ഡിപി യോഗം 108-ാം നമ്പര്‍ ശാഖാ യോഗം പ്രസിഡന്റും എസ്എന്‍ഡിപി എരുമേലി യൂണിയന്‍ ചെയര്‍മാനുമാണ് ഇദ്ദേഹം. 2016ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു.
രണ്ടു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പി.സി. ജോര്‍ജിനെതിരെയുമാണ് എം. ആര്‍. ഉല്ലാസ് ഇപ്പോൾ മത്സരിക്കുന്നത്. പൂഞ്ഞാറില്‍ ഇക്കുറി വീറുറ്റ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. 2016ലെ പൂഞ്ഞാര്‍ തെരെഞ്ഞടുപ്പ് ഫലം ആകെ ഞെട്ടിച്ച ഒന്നായിരുന്നു. മൂന്നു മുന്നണികളോടും ഒറ്റക്ക് നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി പി. സി. ജോർജ് വലിയ വിജയം കരസ്ഥമാക്കിയിരുന്നു.
എതിര്‍ സ്ഥാനാര്‍ഥിയേക്കാള്‍ 27,821 വോട്ടുകള്‍ക്കാണ് പിസി. ജോർജ് പൂഞ്ഞാറില്‍ അന്ന് ജയിച്ചത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസിന്റെ പി. സി. ജോസഫിന് പിണറായി വിജയൻ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു.
എന്നിട്ടും പൂഞ്ഞാറില്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പി. സി. ജോർജ് എൻഡിഎക്ക് ഒപ്പമായിരുന്നു. ശബരിമല പ്രശ്നവും, പി.സി. ജോര്‍ജിന്‍റെ പിന്തുണയും കിട്ടിയപ്പോള്‍ വിജയിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു എല്‍ഡിഎ.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ 380927 വോട്ടുകള്‍ക്ക് കോൺഗ്രസ് (ഐ) സ്ഥാനാര്‍ഥിയായിരുന്ന ആന്റോ ആന്റണി വിജയിച്ചത്. ഇതിന് ശേഷം ബിജെപിയെ പിസി തള്ളി പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ യുഡിഎഫ് മുന്നണിയുടെ ഭാഗമായി തെരെഞ്ഞടുപ്പില്‍ മത്സരിക്കാനാണ് പി.സി. ജോർജിന് ഉള്ളിൽ താല്‍പര്യം. മാണി സി. കാപ്പൻ യുഡിഎഫിൽ വന്നില്ലെങ്കില്‍ പാലായിൽ ജോസ് കെ. മാണിക്കെതിരെ ഒരു പക്ഷേ പി.സി. ആയിരിക്കും മത്സര രംഗത്ത് എത്തേണ്ടിയിരുന്നത്.
അങ്ങനെയാണെങ്കില്‍ കാപ്പൻ പൂഞ്ഞാറിലും മത്സരിച്ചേനേ. ന്യൂനപക്ഷ വിരുദ്ധ പരാമർശം പി.സി. ഇടക്ക് നടത്തിയിരുന്നു. ഇത് തെരെഞ്ഞടുപ്പില്‍ ചര്‍ച്ചയാകാന്‍ സാധ്യത ഏറെയാണ്.
കോൺഗ്രസ് പ്രാദേശിക നേതൃത്വവും മുസ്‍ലിം ലീഗും അതു കൊണ്ട് തന്നെ പിസിയുടെ യുഡിഎഫ് പ്രവേശനം എതിര്‍ക്കും. ഒരു മുന്നണിയുടെയും ഭാഗമാകാന്‍ സാധിച്ചില്ലെങ്കില്‍ ഇത്തവണയും പിസി സ്ഥതന്ത്രനായി തന്നെ ജനവിധി തേടാനിറങ്ങും.
https://www.facebook.com/Malayalivartha