കോടിയേരിയുടെ രോഗ വിവരം കോടതിയിൽ നിന്നും ചോർത്തിയത് സി പി എം നേതാക്കളോ..? ലക്ഷ്യം സെക്രട്ടറി സ്ഥാനം തെറിപ്പിക്കൽ....

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയെ കുറിച്ച് മകൻ ബിനീഷ് കോടിയേരി അതീവ രഹസ്യമായി കർണാടക ഹൈക്കോടതിയിൽ എഴുതി സമർപ്പിച്ച സത്യവാങ്മൂലം പുറത്തായതിന് പിന്നിൽ സി പി എം നേതാക്കളോ?
വീണ്ടും പാർട്ടി സെക്രട്ടറിയാവുമെന്ന് എല്ലാവരും കരുതിയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സാധ്യതകളാണ് ഇതു വഴി ഇല്ലാതായത്. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യം നില ഗുരുതരമാണെന്ന വാർത്തകൾ പുറത്തു വരുമ്പോൾ അദ്ദേഹത്തെ സ്നേഹിക്കുന്നവരെല്ലാം ദുഃഖത്തിലായിരിക്കുകയാണ്. കാരണം കേരള രാഷ്ട്രീയത്തിൽ ശുതുക്കൾ തീരെ കുറഞ്ഞ ഒരു നേതാവാണ് കോടിയേരി ബാലകൃഷ്ണൻ.
പിണറായിയുടെ താത്പര്യ പ്രകാരമാണ് കോടിയേരിയെ വീണ്ടും പാർട്ടി സെക്രട്ടറിയാക്കാൻ ആലോചിച്ചത്. എ വിജയരാഘവന് പാർട്ടി സെക്രട്ടറി സ്ഥാനം സ്ഥിരപ്പെടുത്തി നൽകാത്തതും പിണറായിയുടെ മനസിൽ കോടിയേരി ഉള്ളതു കൊണ്ട് മാത്രമാണ്.
ബിനീഷിന്റെ കേസ് വന്നപ്പോഴാണ് താൻ മാറി നിൽക്കാം എന്ന് കോടിയേരി പിണറായിയെ അറിയിച്ചത്. അന്ന് അദ്ദേഹം അത് സമ്മതിച്ചപ്പോൾ തന്നെ സെക്രട്ടറി സ്ഥാനം തിരികെ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതിനിടയിൽ കോടിയേരിയുടെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.
വേണമെങ്കിൽ നിയമസഭയിൽ സീറ്റ് നൽകാം എന്ന് പാർട്ടി പറഞ്ഞപ്പോൾ കോടിയേരി അത് വേണ്ടെന്ന് വച്ചു. ആരോഗ്യനില തന്നെയായിരുന്നു കാരണം.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 22-ന് വീണ്ടും പരിഗണിക്കാനാണ് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ചൊവ്വാഴ്ചയാണ് കേസിൽ ഹൈക്കോടതി വാദം കേട്ടത്. എന്നാൽ ചൊവ്വാഴ്ച കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നില്ല.
ബുധനാഴ്ച രാവിലെ മാത്രമാണ് വിവരങ്ങൾ പുറത്തുവന്നത്. ഇതിലാണ് കോടിയേരിയുടെ വിശ്വസ്തർക്ക് സംശയം.കോടതിയിൽ തിന്നാണെങ്കിൽ ചൊച്ചാഴ്ച തന്നെ പുറത്തു വരുമായിരുന്നു. ബിനീഷിനുവേണ്ടി ഹാജരായത് അഡ്വ. കൃഷ്ണൻ വേണുഗോപാലാണ്. വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) എതിർവാദം കോടതി കേൾക്കും.
പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും മകനായ താനുൾപ്പടെയുള്ളവരുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് ജാമ്യാപേക്ഷയിൽ കോടതിയെ ധരിപ്പിച്ചു.
കോടിയേരിക്ക് പാൻക്രിയാറ്റിക് കാൻസറാണെന്നും അത് നാലാം സ്റ്റേജിലാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അതിന്റെ മെഡിക്കൽ രേഖകളും ബിനീഷ് കോടതിയിൽ സമർപ്പിച്ചു.ഇത്തരം സങ്കീർണമായ മെഡിക്കൽ വിവരങ്ങൾ പുറത്തായത് ഗൂഢാലോചനയാണെന്നാണ് സി പി എമ്മിലെ ഒരു വിഭാഗത്തിന്റെ സംശയം.
ബംഗളുരു ഹൈക്കോടതിയിൽ നിന്ന് ജാമ്യാപേക്ഷയിലെ വിവരങ്ങൾ തപ്പുക അത്ര എളുപ്പമുള്ള കാര്യമല്ല. ബിനീഷിന്റെ അഭിഭാഷകൻ സുപ്രീം കോടതി അഭിഭാഷകനായതിനാൽ അതു വഴിയും ചോരില്ല.അപ്പോൾ മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്ന സംശയം കോടിയേരി ഭക്തർക്കുണ്ട്. അതിന് പിന്നിൽ കോടിയേരിയുടെ പാർട്ടി സെക്രട്ടറി സ്ഥാനം തെറിപ്പിക്കാനുള്ള നീക്കമാണെന്നാണ് സംശയം.
പാർട്ടി സെക്രട്ടറിയാവാൻ മുൻമന്ത്രി ഇ.പി. ജയരാജന് താത്പര്യമുണ്ട്. കോടിയേരി ഒഴിഞ്ഞാൽ മാത്രമേ ജയരാജന് സാധ്യത കൈവരികയുള്ളു. ഇ.പി. ജയരാജൻ മുമ്പ് മന്ത്രി സ്ഥാനം രാജീവച്ചതിന് പിന്നിലെ കറുത്തകരങ്ങൾ കോടിയേരിയുടേതാണെന്ന വാർത്തകൾ അക്കാലത്ത് പുറത്തു വന്നിരുന്നു.
കൂടാതെ ജയരാജന്റെ മകനും ബിനീഷും തമ്മിൽ തെറ്റലിലാണ്. ഇതെല്ലാം ചേർത്ത് വായിച്ച് കോടിയേരിയെ മാനസികമായും ശാരീരികമായും തകർക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ബെംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബർ 11 മുതൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) കുറ്റപത്രത്തിൽ ബിനീഷിനെ പ്രതിചേർക്കുമെന്നാണ് ഇ.ഡി. കരുതിയത്. എന്നാൽ നാലുദിവസം ചോദ്യം ചെയ്തിട്ടും ബിനീഷിനെ പ്രതിചേർത്തില്ല. ഇ.ഡി. കുറ്റപത്രം നൽകിയശേഷമാണ് എൻ.സി.ബി. കുറ്റപത്രം സമർപ്പിച്ചതെന്നും ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചു. എൻ സി ബി കേസിൽ പ്രതിചേർക്കാത്തതു കൊണ്ട് ബിനീഷിന്റെ ജാമ്യത്തിൽ ബന്ധുക്കൾക്ക് പ്രതീക്ഷ വർധിച്ചിരിക്കുകയാണ് .പക്ഷേ കോടിയേരി വലിയ വിഷമത്തിലായി.
https://www.facebook.com/Malayalivartha