പശ്ചിമ ബംഗാള്‍ അശാന്തിയുടെ കേന്ദ്രമായി മാറുകയാണ്; സര്‍വ്വ അധികാരവും ഉപയോഗിച്ച് കൊലപാതകത്തിലൂടെയും ബലാത്സംഗത്തിലൂടെ യും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുകയാണ് മമത ബാനര്‍ജീ; വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍

പശ്ചിമബംഗാളിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളില്‍ നടക്കുന്ന വ്യാപക അക്രമണത്തില്‍ പ്രതികരിച്ചായിരുന്നു ശോഭ പ്രതികരണം നടത്തിയത്.
സര്‍വ്വ അധികാരവും ഉപയോഗിച്ച് കൊലപാതകത്തിലൂടെയും ബലാത്സംഗത്തിലൂടെ യും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുകയാണ് മമത സര്‍ക്കാരെന്നും ശോഭ വിമർശിച്ചു . ഫേസ്ബുക്ക് പോസ്റ്റിലൂടെയാരുന്നു ശോഭയുടെ പ്രതികരണം.കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;
പശ്ചിമ ബംഗാള്‍ അശാന്തിയുടെ കേന്ദ്രമായി മാറുകയാണ്. സര്‍വ്വ അധികാരവും ഉപയോഗിച്ച് കൊലപാതകത്തിലൂടെയും ബലാത്സംഗത്തിലൂടെ യും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുകയാണ് മമത ബാനര്‍ജീ.
രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ പശ്ചിമബംഗാള്‍. ഈ വര്‍ഷം ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 27 രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരണപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും ബിജെപി പ്രവര്‍ത്തകരാണ്.
ഏകാധിപത്യത്തിനും ഫാഷിസത്തിനുമെതിരെ കവലപ്രസംഗങ്ങള്‍ നടത്തുന്നവരുടെ രാഷ്ട്രീയ ബദല്‍ ആണല്ലോ മമതാ ബാനര്‍ജി എന്നോര്‍ത്ത് ലജ്ജിക്കുക തന്നെ വേണം. കുറിപ്പ് പൂർണ്ണമാകുന്നു.
അതേ സമയം കഠിന പരിശ്രമങ്ങളിലൂടെ ബംഗാള്‍ കീഴടക്കാന്‍ ശ്രമിച്ചിട്ടും തൃണമൂലിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ബി.ജെ.പി മമത സര്‍ക്കാരിനെ പിടിച്ചുകെട്ടാന്‍ ആരോപിക്കുന്നത് നുണ കഥകളാണെന്ന് ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു .
നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാര്‍ട്ടികള്‍ക്കിടയില്‍ നടന്ന അക്രമ സംഭവങ്ങളെ ഭൂരിപക്ഷത്തിനു മേല്‍ ന്യൂനപക്ഷമായ മുസ്ലിംകള് നടത്തുന്ന വര്‍ഗീയ ആക്രമണമായാണ് ബി.ജെ.പി നേതാക്കള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്.
മീനാക്ഷി ലേഖി, കൈലാശ് വിജയ്വര്ഗിയ, സ്വപന്‍ ദാസ് ഗുപ്ത, സമൂഹ മാധ്യമ വിഭാഗം ദേശീയ ഇന്‍ ചാര്‍ജ് പ്രീതി ഗാന്ധി തുടങ്ങിയ ബി.ജെ.പി നേതാക്കളും അവരുടെ ചുവടുപിടിച്ച് അണികളും വ്യാപകമായി കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു.
നന്ദിഗ്രാമിലെ ബീര്‍ഭൂമില്‍ ആയിരം ഹിന്ദു കുടുംബങ്ങള്‍ തൃണമൂല്‍ ആക്രമണം താങ്ങാനാകാതെ വയലിലേക്ക് ഓടി രക്ഷപ്പെട്ടെന്നായിരുന്നു സ്വപന്‍ദാസ് ഗുപ്തയുടെ ട്വിറ്ററിലെ നുണപ്രചാരണം. അതെ സമയം തൃണമൂല്‍ ജിന്നയുടെ മുസ്ലിംലീഗിന്റെ പുതിയ കാല രൂപമായി മാറിയെന്നായിരുന്നു മീനാക്ഷി ലേഖിയുടെ സമൂഹ മാധ്യമ പോസ്റ്റ്.
നന്ദിഗ്രാമിലെ കെന്‍ഡമറിയില്‍ ബി.ജെ.പി വനിതകള്‍ക്കെതിരെ തൃണമൂല്‍ മുസ്ലിം ഗുണ്ടകള്‍ അതിക്രമം നടത്തുകയാണെന്ന് കൈലാശ് വിജയ്വര്ഗിയ ട്വീറ്റ് ചെയ്തതിന് താഴെ ബോളിവുഡ് നടി കങ്കണയെത്തി ഇവരെ നേരിടാന്‍ സൂപര്‍ ഗുണ്ടകളാണ് വേണ്ടതെന്ന് പ്രതികരിച്ചു.
https://www.facebook.com/Malayalivartha