Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ടീച്ചർക്ക് പകരം വീണാ ജോർജ്. ഐസക്കിനെ വെല്ലാൻ ബാല​ഗോപാലും, നേമത്തെ കരുത്തൻ ദേവസ്വം മന്ത്രിയുമോ?

19 MAY 2021 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്നാണ് അന്തിമ തീരുമാനമുണ്ടാകുന്നത്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളായിരിക്കും ആദ്യം തീരുമാനിക്കുക.

വ്യവസായം,ധനകാര്യം, ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ ആര് കൈകാര്യം ചെയുമെന്നത് പ്രധാനമാണ്. സിപിഐയുടെ വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ ധാരണ വന്നിട്ടുണ്ട്. ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടി. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിഞ്ജ ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്.

ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് കെ. എന്‍. ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായം പി. രാജിവിനും തദ്ദേശം എം. വി. ഗോവിന്ദനും നല്‍കാനാണ് ആലോചന. പ്രൊഫ. ആര്‍ ബിന്ദു, വീണ ജോര്‍ജ്ജ് എന്നിവരെ വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലാണ് പരിഗണിക്കുന്നത്.

വീണ ജോര്‍ജ്ജിന് ആരോഗ്യം കിട്ടാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയെങ്കില്‍ ആര്‍. ബിന്ദു വിദ്യാഭ്യാസ മന്ത്രിയാകും. ഇല്ലെങ്കില്‍ തിരിച്ചാകാനാണ് സാധ്യത. കെ.രാധാകൃഷ്ണന് പൊതുമരാമത്തിനൊപ്പം പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പും പരിഗണനയിലുണ്ട്.

വി.എന്‍. വാസവന് എക്സൈസ് നല്‍കിയേക്കും. വി. ശിവന്‍കുട്ടിക്ക് സഹകരണവും ദേവസ്വം നല്‍കിയേക്കും. ഇതിനൊപ്പം വൈദ്യൂതിയും പരിഗണനയിലുണ്ട്. സജി ചെറിയാനെയും വൈദ്യുതി വകുപ്പിലേക്ക് ആലോചിക്കുന്നുണ്ട്. മുഹമ്മദ് റിയാസിന് യുവജനക്ഷേമവും ടൂറിസവും നല്‍കാനാണ് നീക്കം. വി അബ്ദുല്‍ റഹ്മാന് ന്യൂനപക്ഷക്ഷേമത്തിനൊപ്പം മറ്റൊരു പ്രധാനവകുപ്പ് നല്‍കുമെന്നും സൂചനയുണ്ട്.

വനം വകുപ്പ് സിപിഐ വിട്ടു കൊടുത്തിട്ടുണ്ട് പകരം ചെറിയ ചില വകുപ്പുകൾ സിപിഐക്ക് കൊടുക്കേണ്ടതുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് ഏത് വകുപ്പ് കൊടുക്കുമെന്നതും എല്ലാവരും ഉറ്റ് നോക്കുന്നതാണ്. ഒരു മന്ത്രി സ്ഥാനം മാത്രമായതിനാൽ സുപ്രധാന വകുപ്പ് കിട്ടുമെന്ന പ്രതീക്ഷയിൽ ആണവർ.

ഒറ്റ മന്ത്രിമാരുള്ള പാർട്ടികളും നല്ല പ്രതീക്ഷയിലാണ് ആദ്യമായി മന്ത്രി സഭയിലെത്തിയ ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഏതൊക്കെ വകുപ്പുകൾ എന്നതും ശ്രദ്ധേയമാണ് സിപിഎം തീരുമാനതിന് ശേഷം സിപിഐ നേതൃത്വവുമായി കൂടിയാലോചിച്ചായിരിക്കും പാർട്ടി അവസാന തീരുമാനത്തിലെത്തുക.

സി.പി.എമ്മിന് പിന്നാലെ സി.പി.ഐ. മന്ത്രിമാരും പുതുമുഖങ്ങൾ തന്നെയാണ് എത്തിയിരിക്കുന്നത്. കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ എന്നിവർ സി.പി.ഐ. മന്ത്രിമുഖങ്ങളാകും. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറും. സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് രൂപം നൽകിയ മന്ത്രിമാരുടെ പട്ടികയ്ക്ക്‌ സംസ്ഥാന കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു.

ജി. ആർ. അനിൽ ഒഴിച്ചുള്ള മൂന്നുപേരും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളാണ്. ജി. ആർ. അനിൽ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. ദേശീയ കൗൺസിൽ അംഗമായ ഇ. ചന്ദ്രശേഖരൻ വിജയിച്ചെങ്കിലും മന്ത്രിസഭയിലേക്ക് പുതുമുഖങ്ങൾ മതിയെന്ന തീരുമാനത്താൽ ഒഴിവാക്കി.

നാലാമത്തെ മന്ത്രിസ്ഥാനത്തേക്ക് വിജയിച്ച സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഞ്ച് പേരുടെ പേരുകൾ പരിഗണിച്ചു. ആദ്യമായാണ് എം.എൽ.എ.യായതെങ്കിലും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ജി.ആർ. അനിലിന് അനുകൂലമായിരുന്നു തീരുമാനം.

തലസ്ഥാനജില്ലയിൽനിന്ന് സി.പി.ഐ.ക്ക് മന്ത്രിയുണ്ടാകേണ്ടത് സംഘടനാപരമായ ആവശ്യമാണെന്ന് ജില്ലയുടെ ചുമതലവഹിക്കുന്ന സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബുവും സമർഥിച്ചു.

മുൻ ജില്ലാ സെക്രട്ടറിയായിരുന്ന ആർ. രാമചന്ദ്രൻനായർ സി.പി.എമ്മിലേക്ക് പോയതിനെ തുടർന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ ജില്ലയിൽ പാർട്ടിയെ നയിച്ചതും കണക്കിലെടുത്തു.

തിരുവനന്തപുരം ജില്ലയിൽനിന്ന് സി.പി.ഐക്ക് മന്ത്രിയുണ്ടായിട്ടില്ലെന്നതും പരിഗണിക്കപ്പെട്ടു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് കെ.ആർ. ഗൗരിയമ്മ മന്ത്രിയായ ശേഷം സി.പി.ഐയിൽനിന്നുള്ള ആദ്യ വനിതാമന്ത്രിയാണ് ജെ. ചിഞ്ചുറാണി.

പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചാണ് സിപിഐ നിലകൊള്ളുന്നത്. ഇവരില്‍ രാജന് റവന്യൂവും പ്രസാദിന് കൃഷി വകുപ്പും ലഭിച്ചേക്കും. അനിലിന് ഭക്ഷ്യ, പൊതുവിതരണവും ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും ലഭിക്കും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാകും

സിപിഐയില്‍ നിന്ന് കെ രാജന് റവന്യൂവും, പി പ്രസാദിന് കൃഷി വകുപ്പും, ജി. ആര്‍. അനിലിന് ഭക്ഷ്യവും നല്‍കാനാണ് ആലോചന. ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികനവും ലീഗല്‍ മെട്രോളജിയും നല്‍കാനാണ് ആലോചന. ജി ആർ അനിൽ ഭക്ഷ്യമന്ത്രി ആയേക്കും എന്നാണ് സൂചന.

വനം വകുപ്പ് വിട്ട് നൽകിയാൽ പകരം ലഭിക്കുന്ന വകുപ്പ് ജെ ചിഞ്ചുറാണിക്ക് ലഭിക്കുമെന്നും സൂചനയുണ്ട്. പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (3 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (3 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (3 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (3 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (3 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (4 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (4 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (4 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (4 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (4 hours ago)

Malayali Vartha Recommends