സവർക്കർ ഗാന്ധി വധക്കേസിലെ പ്രതിയെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രി വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ പ്രതിയെന്ന് ബിജെപി; രണ്ട് കേസിനെപ്പറ്റിയും നമുക്കൊരു തുറന്ന ചർച്ച ആയാലോ മുഖ്യമന്ത്രി? തൻ്റേടം ഉണ്ടോ? വെല്ലുവിളിച്ച് സന്ദീപ് വാചസ്പതി

സവർക്കർ ഗാന്ധി വധക്കേസിലെ പ്രതിയെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. എന്നാൽ ഈ പരാമർശത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സവർക്കർ ഗാന്ധി വധക്കേസിലെ പ്രതിയെന്ന് മുഖ്യമന്ത്രി.മുഖ്യമന്ത്രി വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ പ്രതിയെന്ന് ബിജെപി. രണ്ട് കേസിനെപ്പറ്റിയും നമുക്കൊരു തുറന്ന ചർച്ച ആയാലോ മുഖ്യമന്ത്രി? തൻ്റേടം ഉണ്ടോ? എന്ന് വെല്ലുവിളിച്ചാണ് സന്ദീപ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് മുഖ്യശിക്ഷകിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിണറായി ഒന്നാം പ്രതിയാണെന്ന് കെ സുധാകരന്‍ ഒരു തർക്കത്തിനിടെ പറഞ്ഞിരുന്നു. കേസിന്റെ എഫ്ഐആറിന്റ പകര്‍പ്പും പുറത്തുവിട്ടു കൊണ്ടായിരുന്നു ഈ കാര്യം പറഞ്ഞത്. കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം.
പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുമെന്നും സര്‍ക്കാര്‍ നേരിടുന്ന അഴിമതി കേസുകള്‍ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും കെ.സുധാകരന്‍ അന്ന് ആഞ്ഞടിച്ചിരുന്നു. 1969 ഏപ്രില്‍ 28ന് രാത്രിയാണ് തലശ്ശേരിയിലെ തയ്യല്‍ തൊഴിലാളിയായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ അക്രമികള്‍ കൊന്നത്. രാമകൃഷ്ണന്റെ കൊലപാതകമാണ് കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകം.
.
https://www.facebook.com/Malayalivartha