നിയമ ലംഘനം, അനധികൃത നിയമനം ഇതെല്ലാം നടത്തിയ കണ്ണൂർ വിസി ഒരു സാദാ സിപിഎം അണിയുടെ മാനസിക നിലവാരത്തിലാണ് പാർട്ടി വിധേയനായി പ്രവർത്തിക്കുന്നത്; ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവരെ സംരക്ഷിക്കുകയും ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്ത കണ്ണൂർ വിസിയെ ക്രിമിനൽ എന്നല്ലാതെ കരുണൻ എന്ന് വിളിക്കാൻ പറ്റുമോ? പൊട്ടിത്തെറിച്ച് സന്ദീപ് ജി വാര്യർ

ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവരെ സംരക്ഷിക്കുകയും ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്ത കണ്ണൂർ വിസിയെ ക്രിമിനൽ എന്നല്ലാതെ കരുണൻ എന്ന് വിളിക്കാൻ പറ്റുമോയെന്ന ചോദ്യവുമായി സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവരെ സംരക്ഷിക്കുകയും ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്ത കണ്ണൂർ വിസിയെ ക്രിമിനൽ എന്നല്ലാതെ കരുണൻ എന്ന് വിളിക്കാൻ പറ്റുമോ ? ഗവർണർ പദവിയുടെ ഔന്നത്യം അളക്കാനുള്ള എന്ത് യോഗ്യതയാണ് ജയരാജന്മാർക്കുള്ളത് ?
നിയമ ലംഘനം , അനധികൃത നിയമനം ഇതെല്ലാം നടത്തിയ കണ്ണൂർ വിസി ഒരു സാദാ സിപിഎം അണിയുടെ മാനസിക നിലവാരത്തിലാണ് പാർട്ടി വിധേയനായി പ്രവർത്തിക്കുന്നത് . ഗവർണർ ഭരണ ഘടന പദവിയാണ് . ആരിഫ് മുഹമ്മദ് ഖാനെന്ന രാജ്യം ആദരിക്കുന്ന അക്കാദമിഷ്യനെ, പരിണിത പ്രജ്ഞനായ സീനിയർ നേതാവിനെ സത്യം പറഞ്ഞതിന് , സ്വജന പക്ഷപാതം തടഞ്ഞതിന് വേട്ടയാടാമെന്നു സിപിഎം വ്യാമോഹിക്കേണ്ട .
കേരളത്തിലെ സർവ്വകലാശാലകൾ സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി കൊടുക്കാനുള്ള പാർട്ടി സ്ഥാപനങ്ങളല്ല . മലയാളികൾ ആരിഫ് മുഹമ്മദ് ഖാനെന്ന നീതിമാനായ ഗവർണർക്ക് പിന്തുണ നൽകണം . ഇല്ലെങ്കിൽ നമ്മുടെ സർവകലാശാലകളെ തറവാട്ട് മുതൽ പോലെ ബന്ധു നിയമനങ്ങൾക്കായി സിപിഎം നേതാക്കൾ ദുരുപയോഗം ചെയ്യുന്നത് തുടരും .
https://www.facebook.com/Malayalivartha