വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം സര്‍ക്കാരിനെ അട്ടിമറിക്കാനല്ല ആസൂത്രിത സമരമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരം; പദ്ധതി വന്നപ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിനെ കുറിച്ചാണ് മന്ത്രിമാര്‍ നിയസഭയില്‍ സംസാരിച്ചത്; സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം സര്‍ക്കാരിനെ അട്ടിമറിക്കാനല്ല ആസൂത്രിത സമരമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരം. സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഴിഞ്ഞം പുനരധിവാസ പാക്കേജിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി പുനരധിവാസം, ജീവനോപാദികള്‍ കണ്ടെത്താനുള്ള സഹായം വിദ്യാഭ്യാസ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതിലുള്ള വീഴ്ചയാണ് അടിയന്തിര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ പദ്ധതി വന്നപ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിനെ കുറിച്ചാണ് മന്ത്രിമാര്‍ നിയസഭയില്‍ സംസാരിച്ചത്. എന്തോ ഔദാര്യം കൊടുത്തെന്ന മട്ടിലാണ് പറയുന്നത്. തുറമുഖ നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഉണ്ടാകാവുന്ന പ്രത്യക്ഷവും പരോക്ഷവുമായ നഷ്ടങ്ങള്‍ നികത്താനാവശ്യമായ പുനരധിവാസ പാക്കേജിന്റെ ഭാഗമായി അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ 471 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
തുറമുഖ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന തീരശോഷണം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നത് പരിഗണിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നിരന്തരമായി ചര്‍ച്ച നടത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചത്. അതിരൂപത നടത്തുന്ന സമരം സര്‍ക്കാരിനെ അട്ടിമറിക്കാനല്ല. സമരം ആസൂത്രിതമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. തീരദേശവാസികളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനാണ് അതിരൂപതയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.
പുറത്ത് നിന്ന് ആളെ കൊണ്ടുവന്നാണ് സമരം നടത്തുന്നതെന്ന് പറയുന്നതും ഗൂഡാലോചനയുണ്ടെന്ന് പറയുന്നതും പ്രതിഷേധാര്‍ഹമാണ്. ആ സമരം നടക്കുന്നത് കൊണ്ടാണ് വലിയതുറയിലെ സിമെന്റ് ഗോഡൗണില്‍ കിടക്കുന്ന പാവങ്ങളെ വാടക വീട്ടിലേക്ക് മാറ്റാമെന്ന് മുഖ്യമന്ത്രിക്ക് ഇന്ന് പറയേണ്ടി വന്നത്. നാലു കൊല്ലമായി ഗോഡൗണില്‍ കിടക്കുന്ന ആ പാവങ്ങള്‍ക്ക് വാടക വീട് കൊടുക്കാമെന്ന് സമരത്തിന് മുന്‍പ് നിങ്ങള്‍ക്ക് തോന്നിയില്ലല്ലോ. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്തെ കുറിച്ച് പോലും
നിങ്ങള്‍ ആലോചിച്ചത് അതിരൂപത സമരം നടത്തിയത് കൊണ്ടാണ്. വലിയതുറയിലെ വലിയതുറയിലെ ഗോഡൗണില്‍ കഴിയുന്നവരുടെ ദയനീയാവസ്ഥ ഇതിന് മുന്‍പും നിയമസഭയില്‍ അവതരിപ്പിച്ചതാണ്. ഇപ്പോള്‍ അതേക്കുറിച്ച് പറയുമ്പോള്‍ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലാണ് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുന്നത്. സമരക്കാരുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. പാവങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വരുന്നത്. എന്നാല്‍ നിഷേധാത്മകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
https://www.facebook.com/Malayalivartha