കേരളത്തിലെ സർവ്വകലാശാലകൾ സിപിഎം നേതാക്കളുടെ ബന്ധുക്കളെ പിൻവാതിലിലൂടെ നിയമിക്കാനുള്ള കേന്ദ്രങ്ങളായി; മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ട സർവ്വകലാശാലകൾ പാർട്ടി നേതാക്കളുടെ ബന്ധുക്കളെ പ്രതിഷ്ഠിക്കാനുള്ള ലാവണമാക്കി സർക്കാർ മാറ്റി; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിലെ സർവ്വകലാശാലകൾ സിപിഎം നേതാക്കളുടെ ബന്ധുക്കളെ പിൻവാതിലിലൂടെ നിയമിക്കാനുള്ള കേന്ദ്രങ്ങളായി മാറിയെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരളത്തിലെ സർവ്വകലാശാലകൾ സിപിഎം നേതാക്കളുടെ ബന്ധുക്കളെ പിൻവാതിലിലൂടെ നിയമിക്കാനുള്ള കേന്ദ്രങ്ങളായി.
മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ട സർവ്വകലാശാലകൾ പാർട്ടി നേതാക്കളുടെ ബന്ധുക്കളെ പ്രതിഷ്ഠിക്കാനുള്ള ലാവണമാക്കി സർക്കാർ മാറ്റി. ഉന്നത വിദ്യാഭ്യാസ മേഖല ആശങ്കപ്പെടുത്തുന്ന നിലവാര തകർച്ചയാണ് നേരിടുന്നത്. അക്കാദമിക് സ്വാതന്ത്രം ഉറപ്പാക്കുന്നതിന് പകരം സർവ്വകലാശാലകളെ വരിഞ്ഞുമുറുക്കുന്ന സർക്കാർ നയത്തിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടിസ് കൊണ്ടുവന്നു.
https://www.facebook.com/Malayalivartha