തെരഞ്ഞെടുപ്പുകൾ തോറ്റമ്പി രണ്ടു സ്റ്റേറ്റിൽ മാത്രം ഭരണവും രണ്ടു സ്റ്റേറ്റിൽ പങ്കാളിത്തവും എന്ന നിലയിലേക്ക് കോൺഗ്രസിനെ എത്തിച്ചു; രാഹുൽ ഗാന്ധി വൈസ് പ്രസിഡൻറായതോടെ കോൺഗ്രസിനുള്ളിലെ സംവാദ സംസ്ക്കാരം അവസാനിച്ചു; പാർട്ടിക്ക് വേണ്ടി നീരൊഴുക്കിയ മനുഷ്യരെ നോക്കുകുത്തികളാക്കി; ഇന്ത്യയെന്ന ആശയത്തെക്കുറിച്ച് വലിയ ബോധ്യമുള്ള ഒരു നേതാവ് കൂടി പടിയിറങ്ങുകയാണ്; ഇനിയവിടെ അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന ദേശീയ നേതാക്കൾ കൂടി ഇറങ്ങിയാൽ ഒരു വലിയ ചരിത്രം കണ്ണടയ്ക്കും' ഒപ്പം ബാക്കി നിൽക്കുന്ന ഒരു പ്രതീക്ഷയും

കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജി വച്ചിരുന്നു. രാഹുൽ ഗാന്ധിയെ വിമർശിച്ച് കൊണ്ടാണ് അദ്ദേഹം ഈ കാര്യം ചെയ്തത്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അരുൺ കുമാർ. ഇന്ത്യയെന്ന ആശയത്തെക്കുറിച്ച് വലിയ ബോധ്യമുള്ള ഒരു നേതാവ് കൂടി പടിയിറങ്ങുകയാണ്.
ഇനിയവിടെ അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന ദേശീയ നേതാക്കൾ കൂടി ഇറങ്ങിയാൽ ഒരു വലിയ ചരിത്രം കണ്ണടയ്ക്കും, ഒപ്പം ബാക്കി നിൽക്കുന്ന ഒരു പ്രതീക്ഷയും എന്നാണ് അദ്ദേഹം പറയുന്നത്. നിർണ്ണായകമായ ചില കാര്യങ്ങൾ അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;ഗുലാം നബി ആസാദ് രാജിക്കത്തിൽ ആരോപിച്ചത് ചുരുക്കിയെടുത്താൽ:
1. രാഹുൽ ഗാന്ധി വൈസ് പ്രസിഡൻറായതോടെ കോൺഗ്രസിനുള്ളിലെ സംവാദസംസ്ക്കാരം അവസാനിച്ചു
2. ഗവൺമെൻ്റ് ഓർഡിനൻസ് പൊതുമധ്യത്തിൽ കീറീയെറിഞ്ഞ് UPA പ്രധാനമന്ത്രിയേയും സർക്കാരിനെയും പ്രതിരോധത്തിലാക്കി അപക്വമതിയാണ് എന്ന് തെളിയിച്ചു.
3. എല്ലാ തെരഞ്ഞെടുപ്പുകളും തോറ്റമ്പി രണ്ടു സ്റ്റേറ്റിൽ മാത്രം ഭരണവും രണ്ടു സ്റ്റേറ്റിൽ പങ്കാളിത്തവും എന്ന നിലയിലേക്ക് കോൺഗ്രസിനെ എത്തിച്ചു.
4. UPA സർക്കാരിനെതിരെയുള്ള ആരോപണങ്ങളിൽ ഒന്നായ റിമോട്ട് കൺട്രോൾ മോഡൽ പാർട്ടിക്കുള്ളിൽ നടപ്പാക്കി പാർട്ടിക്ക് വേണ്ടി നീരൊഴുക്കിയ മനുഷ്യരെ നോക്കുകുത്തികളാക്കി.
5. ഭാരത് ജോഡോ യാത്രയ്ക്ക് പകരം വേണ്ടിയിരുന്നത് രാജ്യമൊട്ടാകെ കോൺഗ്രസ് ജോഡോ യാത്രയായിരുന്നു.
ഇതെഴുതി രാജിവച്ചൊഴിഞ്ഞ മനുഷ്യൻ നെഹ്റുവിനു ശേഷം ഇന്ത്യൻ ദേശീയതയുടെ സിമ്പലായ കാശ്മീരിൽ നിന്നുള്ള മുതിർന്ന നേതാവാണ്. ഇന്ത്യയെന്ന ആശയത്തെക്കുറിച്ച് വലിയ ബോധ്യമുള്ള ഒരു നേതാവ് കൂടി പടിയിറങ്ങുകയാണ്. ഇനിയവിടെ അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന ദേശീയ നേതാക്കൾ കൂടി ഇറങ്ങിയാൽ ഒരു വലിയ ചരിത്രം കണ്ണടയ്ക്കും, ഒപ്പം ബാക്കി നിൽക്കുന്ന ഒരു പ്രതീക്ഷയും. നഷ്ടം അത്ര ചെറുതല്ല.
https://www.facebook.com/Malayalivartha